ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ചാൾസ് രാജകുമാരന്റെയും, കാമിലയുടെയും കിരീടധാരണ ചടങ്ങുകൾ ഒരുമിച്ചു നടത്തുവാൻ ധാരണയായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് മുൻപു നടത്തിയ ചടങ്ങുകളേക്കാൾ ചുരുക്കത്തിലും, ചിലവ് കുറച്ചും നടത്താനാണ് ചാൾസിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി കാമിലയെ ‘ ക്വീൻ കൺസോർട്ട് ‘ എന്ന പദവിയിൽ കാണാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാൾസ് രാജകുമാരൻ കോവിഡ് പോസിറ്റീവ് ആകുന്നതിന് രണ്ടു ദിവസം മുൻപ് എലിസബത്ത് രാജ്ഞിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെങ്കിലും, രാജ്ഞിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് യാതൊരു ആശങ്കകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. ചാൾസ് രാജപദവി ഏറ്റെടുത്ത ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരുടെയും കിരീടധാരണ ചടങ്ങുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഇത്തവണ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.