1991ല്‍ ധനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ചാര്‍മിള മലയാളത്തില്‍ 38 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തില്‍ ചാര്‍മിള അവതരിപ്പിച്ച ലൈല എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നെ വിവാദ നായികയായി. എന്നാല്‍ നടനും അവതാരകനുമായ കിഷോര്‍ സത്യ ആണ് ചാര്‍മിളയുടെ ആദ്യ ഭര്‍ത്താവ് എന്ന് പലര്‍ക്കും അറിയില്ല .ബാബു ആന്റണിയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇവരുവരുടെയും വിവാഹബന്ധം അധികനാള്‍ നീണ്ട് പോയില്ല എന്നതാണ് സത്യം .അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആണ് ചാര്‍മിള ഈ കാര്യം തുറന്നു പറഞ്ഞത് .
കിഷോര്‍ സത്യ എന്റെ ആദ്യ ഭര്‍ത്താവാണ്. ഞങ്ങള്‍ക്കിടയില്‍ എന്തായിരുന്നു പ്രശ്‌നം എന്ന് രണ്ടുപേര്‍ക്കും അറിയില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അടുത്തിടെ അമ്മയുടെ യോഗത്തില്‍ വെച്ച് ഞങ്ങള്‍ കാണുകയും സംസാരിക്കുകെയും ചെയ്തിരുന്നു. പരസ്പരം വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.നടി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കിഷോര്‍ സത്യയുമായുള്ള വേര്‍പിരിയലിന് ശേഷമാണ് നടി രാജേഷിനെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ രാജേഷുമായി പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. ഒരു മകനുണ്ട്. അഡോണീസ്. ചെന്നൈയില്‍ നടിക്കൊപ്പമാണ് മകനും. വിവാഹമോചനത്തിന് ശേഷം രാജേഷ് വീട്ടില്‍ വരാറുണ്ട്. ഞാന്‍ അതിനൊന്നും തടസം നില്‍ക്കാറില്ല. മകന്റെ ഇഷ്ടത്തിന് നില്‍ക്കാനാണ് എനിക്ക് ഇഷ്ടം.അടുത്തിടെ മകനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. മകനൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് അദ്ദേഹം പോയത്. സാമ്പത്തികപരമായി എനിക്ക് ഒരു സപ്പോര്‍ട്ടും രാജേഷ് തരുന്നില്ല. കുട്ടിയുടെ പഠനത്തിന്റെ ചെലവുകളെല്ലാം വഹിക്കുന്നത് ഞാന്‍ തന്നെയാണ്. ചെന്നൈയിലെ ഒരു സ്‌കൂളിലാണ് മകന്‍ പഠിക്കുന്നത് എന്നും  ചാര്‍മിള പറയുന്നു.