ഒരു കാലത്ത് മലയാളം സിനിമാ ഇന്‍ഡസ്ട്രി ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത നടിയാണ് ചാര്‍മിള. ഒരു കാലത്ത് സൂപ്പര്‍ നായിക ആയിരുന്ന ചാര്‍മിള ഇടക്കാലത്ത് പക്ഷെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു .ഇതിനിടയില്‍ രണ്ടു വിവാഹമോചനങ്ങളും കഴിഞ്ഞു .ഇപ്പോള്‍ സിനിമയില്‍ തിരിച്ചു വരുന്ന നടി ഒരു ചാനല്‍ അഭിമുഖത്തില്‍ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ തുറന്നു പറയുകയാണ്‌ .
Image result for babu antony charmila

താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ആദ്യ ഭര്‍ത്താവ് കിഷോര്‍ സത്യയെ ആണെന്നാണ് നടി പറയുന്നത് .ബാബു ആന്റണിയുമായുള്ള പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നും നടി വെളിപെടുത്തുന്നു .ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ ഉടനെ ഒരാള്‍ ചെന്നൈയിലും ഒരാള്‍ ഷാര്‍ജയിലും. തങ്ങള്‍ക്കിടയില്‍ ദാമ്പത്യബന്ധം പോലും ഉണ്ടായില്ല. അധികം വൈകാതെ ആ വിവാഹബന്ധം അവസാനിക്കുകയും ചെയ്തു എന്നും നടി വെളിപെടുത്തുന്നു .

Image result for babu antony charmila

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാര്‍മിളയെ താന്‍ വിവാഹം കഴിച്ച കാര്യം പുറത്താരും അറിയരുതെന്ന മട്ടിലായിരുന്നു കിഷോര്‍ സത്യ. കേരളത്തില്‍ പറയാന്‍ പാടില്ല. ഇങ്ങോട്ട് പറയാന്‍ പാടില്ല. പുറത്താരോടും ഇക്കാര്യം പറയരുത്. എന്തിനാണ് അങ്ങനെ. ഭര്‍ത്താവും ഭാര്യയുമാണെന്ന് എല്ലാവരും അറിയണം. എന്നെ അവോയ്ഡ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിവാഹമോചനം നേടിയത് എന്ന് ചാര്‍മിള പറയുന്നു .ഇനി ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത ഒരു മുഖം ആരുടേതാണ് എന്ന് ചോദിച്ചപ്പോള്‍ സംശയം കൂടാതെ ചാര്‍മിള പറയുന്നത് കിഷോര്‍ സത്യയുടെ പേരാണ്. നമ്മളെ ഉപോഗിക്കുന്നു എന്ന് തോന്നിയ ഒരാളോടുള്ള ദേഷ്യമാണ് അത്. ഇരുവരും ചേര്‍ന്നാണ് വേര്‍പിരിയാനുള്ള തീരുമാനം എടുത്തത് എന്നും ചാര്‍മിള പറയുന്നു.

ബാബു ആന്റണിയായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമെന്നാണ് ചാര്‍മിള പറയുന്നത്. നാല് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞു. ലിവ് ഇന്‍ എന്ന് പറയാവുന്ന ഒരു ബന്ധമായിരുന്നു അത്. പക്ഷേ വിവാഹത്തില്‍ എത്തിയില്ല. ബാബു ആന്റണി തന്നെ വിവാഹം കഴിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്‍മാറിയതിന് ശേഷം ജീവിച്ചിരിക്കണമെന്ന് തനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നെന്ന് നടി ചാര്‍മിള. യുഎസില്‍ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍, യുഎസില്‍ പോയ ബാബു പിന്നീട് മടങ്ങി വന്നില്ല. ഇതോടെ മരിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നത്. ഉഷാറാണി വീട്ടില്‍ വന്നപ്പോള്‍ കാറു കൊണ്ടു വന്നതു കൊണ്ടാണ് ആശുപത്രിയില്‍ പെട്ടെന്നു എത്തിക്കാന്‍ സാധിച്ചത്. അവര്‍ എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു താനെന്നും ചാര്‍മിള പറഞ്ഞു.

ഈ മനോവിഷമത്തില്‍ ഇരിക്കുന്ന സമയത്താണ് സീരിയല്‍ താരം കിഷോര്‍ സത്യയുമായി അടുക്കുന്നത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണ്.- ചാര്‍മിള പറയുന്നു. രണ്ടു ബന്ധങ്ങള്‍ തകര്‍ന്നിട്ടും താന്‍ തളരാതെ പിടിച്ചുനിന്നു. ആ സമയത്താണ് സഹോദരിയുടെ സുഹൃത്ത് രാജേഷ് വീട്ടില്‍ നിത്യസന്ദര്‍ശകനാകുന്നത്. രാജേഷ് തന്നോടു പ്രണയം പറഞ്ഞു. ആദ്യമൊന്നും താന്‍ അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍, പിന്നീട് രാജേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയ്യാറാകുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. അവനാണ് ഇപ്പോള്‍ തന്റെ എല്ലാം. എന്നാല്‍ രാജേഷുമായുള്ള ബന്ധവും അധികകാലം നീണ്ടുനിന്നില്ലെന്നും ചാര്‍മിള പറയുന്നു.