പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കായലില്‍ ചാടി, ആണ്‍കുട്ടിയുടെ ജഡം കരയ്ക്കടിഞ്ഞു. പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. പുഞ്ചിരിച്ചിറ വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശൈലയുടെയും മകന്‍ വിച്ചു(17) ന്റെ മൃതദേഹമാണ് കരയ്ക്കടുത്തത്.  വിച്ചുവിനൊപ്പം കായലില്‍ ചാടിയതായി പറയപ്പെടുന്ന പെണ്‍സുഹൃത്ത് വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റേയും ലീനയുടെയും മകള്‍ ടി ലിന്‍സി(17) യെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വേ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് പാലത്തിനരികില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ഫോഴ്സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തി. വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്ക്കെടുത്തു.  ഇരുട്ട് വീണതോടെ ലിന്‍സിക്കായുള്ള തിരച്ചില്‍ നിര്‍ത്തി വച്ചു. ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയകാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ത്ഥിനിയുമാണ്. സമീപവാസികളായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിച്ചുവിന്റെ സഹോദരന്‍ വിഷ്ണു പരവൂര്‍ പോലീസ് കേസെടുത്തു.