ലോകത്തോട് നവോത്ഥാനം അരുളിയ മഹാപുരുഷന്റെ പിറവിദിനത്തിൽ സേവനം യു കെ നടത്തി വരുന്ന ചതയദിന പ്രാർത്ഥനായജ്ഞം മിഥുന മാസത്തിലെ ചതയദിനമായ ജൂൺ 29 ന് വൈകുന്നേരം 5:30 മുതൽ സൂംമിലൂടെ അറിയപ്പെടുന്ന ആയുർവേദ ഡോക്ടറും , സൈക്കാർട്ടിസ്റ്റും , കൗൺസിലിംഗ് വിദഗ്ദ്ധനും, എഴുത്തുകാരനും, ആയ ഡോ. എൻ ജെ ബിനോയിയുടെ മുഖ്യ പ്രഭാഷണത്തോടു കൂടി നടക്കും. പ്രാർത്ഥനയ്ക്കു സേവനം യുകെയുടെ മുൻ കൺവീനർ ശ്രീ സാജൻ കരുണാകരനും കുടുംബവും ആതിഥേയത്വം വഹിക്കും.

പ്രാർത്ഥന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അമൂല്യ ഘടകമാണ്, അതിലൂടെ ഭൗതികവും ആത്മീയവുമായ ഗുണങ്ങൾ ലഭിക്കുന്നു. ഇന്ന് സംഘർഷ പൂരിതമായ മനസുകൾ സമൂഹത്തിലാകമാനം ആശങ്കയും വിദ്വേഷവും പടർത്തുകയാണ് . ഒരു നേരിയ തീപ്പൊരി പതിച്ചാൽ ആളിക്കത്തുന്ന മാനസിക തലത്തിലേക്ക് വ്യക്തികളും സമൂഹവും പരിവർത്തനപ്പെട്ടിരിക്കുന്നു. മാനസിക സമ്മർദം മാനവരാശിയെ ആകമാനം അലട്ടുന്നു എന്നുള്ളതിൽ സംശയമില്ല. ദൈനംദിന ജീവിതത്തിലെ തിരക്കിനിടയിൽ മനഃശാന്തി ലഭിക്കുവാനും, ഗുരുവിനെ അറിയുവാനും, ഈശ്വരന്റെ സാന്നിധ്യം ശരീരം, മനസ്സ്, ബുദ്ധി എന്നീ തലങ്ങളിൽ മനസിലാക്കുവാനും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളുടെ പ്രഭാഷണ പരമ്പരകൾ ആണ് ഓരോ ചതയദിനത്തിലും സേവനം യുകെ സംഘടിപ്പിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ യിലെ അറിയപ്പെടുന്ന ഭജൻസ് ഗായകൻ ശ്രീ സദാനന്ദൻ ദിവാകരനും സേവനം യുകെ ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീ സജീഷ് ദാമോദരന്റെയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഗുരുദേവ കൃതി ആലാപനവും പ്രഭാഷണവും ആയി 2 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രാർത്ഥന യജ്ഞത്തിൽ സേവനം യുകെ യിലെ അംഗങ്ങളോടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗുരു ഭക്തർ ആണ് പ്രാർത്ഥനയിൽ പങ്കെടുത്തു വരുന്നത്. ബഹുമാന്യനായ ഡോക്ടറുടെ വാക്കുകൾ ശ്രവിക്കുവാനും ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കുചേരുവാനും എല്ലാ ഗുരു വിശ്വസികളെയും സ്നേഹാദരവുകളോടെ ക്ഷണിക്കുകയാണ്.

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09
Meeting ID: 327 255 9245
Passcode: Sevanamuk