കാസര്‍ഗോഡ് മുളിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള മതമൗലികവാദികളുടെ ബോധപൂര്‍വ്വമായ നീക്കത്തെ തടയിടേണ്ടതുണ്ട്.

ഉണ്ണിയേശുവിന്റെ പ്രതിമ ഉള്‍പ്പെടെ നശിപ്പിച്ച പ്രതി മുസ്തഫ അബ്ദുള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണം. ഇയാളുടെ വാട്‌സാപ്പ് ഡിപി ഐഎസ്‌ഐഎസിന്റെ പതാകയാണെന്ന ആരോപണം ഗൗരവതരമാണ്. അനിസ്ലാമികമായതൊന്നും കേരളത്തില്‍ നടക്കില്ലെന്ന ഭീഷണിയാണ് പുല്‍ക്കൂട് നശിപ്പിക്കലിലൂടെ വ്യക്തമാകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഈ സംഭവത്തില്‍ പുലര്‍ത്തുന്ന മൗനം മതമൗലികവാദികള്‍ക്കുള്ള പിന്തുണയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയ സി എച്ച് സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൂളിയാര്‍ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുല്‍ക്കൂട് നശിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സര്‍ക്കാര്‍ ആശുപത്രിയില്‍ ക്രിസ്മസ് പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നശിപ്പിച്ചത്. കൈയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറുകയും പരാതി ഉണ്ടെങ്കില്‍ യേശുക്രിസ്തുവിനോട് പറയാനാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.

മുസ്തഫയുടെ നടപടി ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അപലപിക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.