പാചക കലയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രശസ്ത ഷെഫ് സൈജു തോമസ് തയ്യാറാക്കിയ രണ്ട് പാചക വിധികളാണ് ഇന്നത്തെ സ്പെഷ്യല്‍. ഇന്ത്യയിലെ പ്രശസ്ത ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിട്ടുള്ള സൈജു തോമസ് അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ആഡംബര കപ്പലുകളിലും ജോലി നോക്കിയിട്ടുണ്ട്. പ്രശസ്ത ഹോട്ടല്‍ ശൃംഖല ആയ കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്‍റെ എയിറ്റ്ത്ത് ബാഷനില്‍ എക്സിക്യുട്ടീവ് ഷെഫ് ആണ് സൈജു തോമസ് ഇപ്പോള്‍. പാചക രംഗത്ത് ഇരുപത് വര്‍ഷത്തിലേറെ കാലത്തെ അനുഭവ സമ്പത്ത് ഉള്ള സൈജു തോമസ് മലയാളം യുകെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്ന രണ്ട് ഡിഷുകള്‍ താഴെ കാണാം.
Curried Pasta
ഇറ്റാലിയന്‍ ഡിഷ് ആയ പാസ്ത Moilee Sauce ഉപയോഗിച്ച് ഒരു ഫ്യൂഷന്‍ ഡിഷ് ആയി ആണ് ഷെഫ് സൈജു കേരള ഇവിടെ അവതരിപ്പിക്കുന്നത്
ചേരുവകള്‍
പാസ്ത 1Kg
ഗാര്‍ലിക് ജൂലിയന്‍സ് ആയി അരിഞ്ഞത് 50 ഗ്രാം
സബോള അരിഞ്ഞത് 400 ഗ്രാം
ഇഞ്ചി ജൂലിയന്‍സ് ആയി അരിഞ്ഞത് 25 ഗ്രാം
ടോമടോഅരിഞ്ഞത് 250 ഗ്രാം
മഞ്ഞള്‍ പൊടി 5 ഗ്രാം
ഓയില്‍ 50 ml
തായ് ഗ്രീന്‍ കറി പേസ്റ്റ് 100
തേങ്ങാപാല്‍ 100 ml
ഗ്രേറ്റഡ് ചീസ് 100 ഗ്രാം
Shaved parmesan ചീസ് -3slices
ഷുഗര്‍ 1 ടീസ്പൂണ്‍ (optional)
Chopped Coriander leaves -50 ഗ്രാം
പാര്‍സിലി സ്പ്രിഗ്‌സ് 50 ഗ്രാം
Zucchini squash diced (yellow +green) 100 ഗ്രാം +100 ഗ്രാം
കാരറ്റ് diced, ബോയില്‍ ചെയ്തത് 100 ഗ്രാം
ഒലിവ് ഓയില്‍ & Crushed Red Chilli Flakes – To Garnish
പാചകം ചെയ്യുന്ന വിധം
പാസ്ത ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ബോയില്‍ ചെയ്തു ഓയിലില്‍ ടോസ് ചെയ്തു വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി ,ഇഞ്ചി ,സബോള എന്നിവ saute ചെയ്യുക .അതിലേയ്ക്ക് റ്റൊമറ്റൊ, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് റ്റൊമറ്റൊ മെല്‍റ്റ് ആകുന്നത് വരെ വീണ്ടും saute ചെയുക. അതിനു ശേഷം സുച്ചിനി, കാരറ്റ്, കറി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ഇതിലേയ്ക് കുക്ക് ചെയ്ത് വച്ച പാസ്ത, grated ചീസ്, തേങ്ങാപാല്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്ത് കഴിഞ്ഞ് ചോപ് ചെയ്ത് വച്ച corriander leaves ചേര്‍ക്കുക. Parmesan cheese, parsley sprigs എന്നിവ ഉപയോഗിച്ച് garnish ചെയ്യുക Chilli flake, ഒലിവ് ഓയില്‍ എന്നിവ sprinkle ചെയ്ത് ചുടോടെ സെര്‍വ് ചെയ്യുക.
പച്ച മഞ്ഞളില്‍ ഇന്തോനേഷ്യന്‍ കൊഞ്ച്
(ഉഡാങ്ങ് പാന്റ്ങ്ങ് കുനിന്ദ്)
കൊഞ്ച് 500 ഗ്രാം
ഇഞ്ചി പുല്ല് 2 എണ്ണം ചതച്ചത്
നാരങ്ങാ ഇല 2 എണ്ണം വാസനയുള്ളത്
തേങ്ങാപാല്‍ 4 കപ്പ്
വിനാഗിരി ആവശ്യത്തിന്
ചുവന്നുള്ളി തൊലികളഞ്ഞ് വറുത്തത്
മസാല അരപ്പ്
ചുവന്നമുളക് കുരു കളഞ്ഞ് ചെറുതായി അരിഞ്ഞത് 5 എണ്ണം
വെളുത്തുള്ളി മൂന്നു എണ്ണം ചെറുതായി അരിഞ്ഞത്
ചുവന്നുള്ളി7 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമഞ്ഞള്‍ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത്
ഇഞ്ചി 1 പീസ് ചെറുതായി അരിഞ്ഞത്
മല്ലിപൊടി 1 ടീസ്പൂണ്‍
ഉണക്കചെമ്മീന്‍ വറുത്ത് അരച്ചത് അര ടീസ്പൂണ്‍
തക്കാളി 1 എണ്ണം
ഓയില്‍2 ടീസ്പൂണ്‍
വാളമ്പുളി വെള്ളത്തിലിട്ട് അലിയിച്ചത് 1 ടീസ്പൂണ്‍
കരുകപട്ട ഇല 1 എണ്ണം
ഇഞ്ചിപുല്ല് 1 എണ്ണം ചതച്ചത്
പാചകം ചെയ്യുന്ന വിധം
കറുക പട്ട ഇല, ഇഞ്ചി പുല്ല്, വാളമ്പുളി അലിയിച്ചത്, എണ്ണ എന്നിവ ഒഴികെ ഉള്ള മസാലക്കൂട്ടുകള്‍ മുക്കാല്‍ പരുവത്തില്‍ അരച്ചെടുക്കുക .പാത്രത്തിലേയ്ക്ക് 2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച ശേഷം മസാല അരപ്പ് അതിലേയ്ക്ക് ഒഴിച്ച് ചെറുതീയില്‍ 5 മിനിറ്റ് വേവിക്കുക .വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് ഇതിലേയ്ക്ക് ഇടുക. മാറ്റി വച്ച ചേരുവകള്‍ ഇട്ട് കൊഞ്ച് വെന്തു കഴിയുമ്പോള്‍ അതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒഴിക്കുക. ഗ്രേവി റോസ്റ്റ് പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കുക.ബസുമതി റൈസിനൊപ്പം അല്ലെങ്കില്‍ ഇന്തോനേഷ്യന്‍ റൈസ് അയ നാസി ഖുറാങ്ങിനോപ്പമോ സെര്‍വ് ചെയ്യുക. കൂടുതല്‍ എരിവു വേണ്ടവര്‍ക്ക് മുളകും വിനഗിരിയും ചേര്‍ത്തുണ്ടാക്കിയ ഇന്തോനേഷ്യന്‍ സമ്പല്‍ സൈഡ് ആയി ഉപയോഗിക്കാം
Leave a Reply