കളിക്കളത്തിലെ അപകടങ്ങൾക്ക് അറുതിയില്ല. ഫുട്ബോൾ താരമാണ് ഇന്നലെ പരിശീലനത്തിനിടയിൽ കുഴഞ്ഞു വീണു മരിച്ചത്. ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ലാ​യി​രു​ന്നു താ​രം പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചത്. ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് മു​ൻ മ​ധ്യ​നി​ര താ​രം ചെ​യ്ക് ടി​യോ​ടി​യാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. മുപ്പത് വയസായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ന്യൂ​കാ​സി​ൽ താ​ര​മാ​യ ടി​യോ​ടി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ചൈ​നീ​സ് ലീ​ഗി​ലേ​ക്ക് മാ​റി​യി​രു​ന്നു. ചൈ​ന​യി​ലെ ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗി​ലാ​ണ് ടി​യോ​ടി ക​ളി​ച്ചു​വ​ന്ന​ത്. ഐവ​റി കോ​സ്റ്റി​ന്‍റെ താ​ര​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2015 ൽ ​ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പ് നേ​ടി​യ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.