ചെമ്മണ്ണൂർ ജ്വല്ലറിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ എ.ഡി.ജി പി പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ ജ്വല്ലറിയുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ വിവരങ്ങൾ പുറത്ത്. ലക്ഷകണക്കിനാളുകളിൽ നിന്നും ആയിര കണക്കിനു കോടി രൂപയാണ് റിസർവ് ബാങ്കിനേയും ബാങ്കിങ്ങ് നിയമത്തേയും നോക്കു കുത്തിയായി ഈ സ്ഥാപനം പിരിച്ചെടുത്തത്. രാജ്യത്ത് സമാന്തിര ബാങ്കിങ്ങും, രാജ്യത്തിന്റെയും കേരളത്തിന്റെ സംബദ് വ്യവസ്ഥയെ തന്നെ ഇവർ അട്ടിമറിക്കുകയായിരുന്നു എന്നും വിവരങ്ങൾ പുറത്ത്. ബോബി ചെമ്മണ്ണൂർ ചയർമനായ ചെമ്മണ്ണൂർ ജ്വല്ലറി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും പുറത്ത് വിട്ട റിപോർട്ടുകൾ 2014 മുതൽ കേരളം ഭരിച്ച ഇടത് വലത് സർക്കാരുകൾ മുക്കുകയായിരുന്നു.
കേരളത്തിലേ കെ.പി യോഹന്നാൻ അടക്കം ഉള്ള വമ്പൻ സ്രാവുകളുടെ സാമ്പത്തിക തട്ടിപ്പുകൾ പിടികൂടിയെ കേന്ദ്ര ഏജൻസികൾ ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പ് 2017 രേഖാ മൂലം റിപോർട്ട് ചെയ്തിരുന്നു. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സെബിയുടെ റിപോർട്ടായിരുന്നു 2017 ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പുകൾ സൂചിപ്പിക്കുന്ന റിപോർട്ട് പുറത്ത് വിട്ടത്.
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ റിപോർട്ട് മുൻ യു.ഡി.എഫ് സർക്കാരിനും 2017 ഇടത് മുന്നണി സർക്കാരിനും ലഭിച്ചിരുന്നു. അയതിൽ ഒരു നടപടിയും എടുത്തിട്ടില്ല.കോൺഗ്രസ് നേതാവു കൂടിയായ അഡ്വ നിയാസ് ഭാരതിയാണ് ഇപ്പോൾ ബോബി ചെമ്മണ്ണൂരിനെതിരെ ഡി.ജി.പിക്ക് പരാതി നല്കിയതും എ.ഡി.ജി പി അന്വേഷിക്കുന്നതും. 30നുള്ളിൽ റിപോർട്ട് തയ്യാറാക്കും എന്നാണ് ഡി.ജി.പി ഓഫീസ് പറഞ്ഞിരിക്കുന്നത്. നീതി കിട്ടിയില്ലെങ്കിൽ സി.ബി.ഐ , ഇ.ഡി അന്വേഷണങ്ങൾക്കായി ഹരജികൾ സമർപ്പിക്കും എന്ന് അഡ്വ നിയാസ് ഭാരതി വ്യക്തമാക്കി. കേരളം കട്ട് മുടിച്ച് ആയിര കണക്കിനാളുകളേ പറ്റിച്ച കോർപ്പറേറ്റുകളുടെ കൈയ്യിൽ വിലങ്ങ് വീഴും വരെ നിയമ പോരാട്ടം തുടരും എന്നും നിയാസ് ഭാരതി പറഞ്ഞു.
2017 ജൂൺ 30ന് കൂടിയ എസ്എൽസിസി യോഗത്തിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് എന്ന അൺ ഇൻകോർപ്പറേറ്റഡ് സ്ഥാപനം സ്വർണ നിക്ഷേപങ്ങൾക്കുള്ള അഡ്വാൻസ് തുകയുടെ മറവിൽ ഡിപ്പോസിറ്റ് സ്‌കീമുകൾ നടത്തുന്നതായി എസ്ഇബിഐ റിപ്പോർട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും എസ്ഇബിഐക അറിയിച്ചു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ 998.4 കോടി രൂപ പൊതുജനങ്ങളിൽനിന്ന് ഈ സ്ഥാപനം സ്വർണ നിക്ഷേപത്തിനുള്ള അഡ്വാൻസായി പിരിച്ചെടുത്തിട്ടുണ്ട്.കേരളത്തിലെ സാധു ജനങ്ങളേ പറ്റിച്ച് അവരിൽ നിന്നും സ്വർണ്ണം ഭാവിയിൽ നല്കാം എന്ന പേരിൽ മാസ തവസ്ണകളായി ഡിപോസ്റ്റി സ്വീകരിക്കുകയായിരുന്നു ചെമ്മണ്ണൂർ ജ്വല്ലറി. 2017നു ശേഷം 2020 വരെയും ഇവർ ഇത് തുടർന്നു.
2017ൽ മാത്രം 998.4 കോടി രൂപ പൊതുജനങ്ങളിൽനിന്ന് ഈ സ്ഥാപനം സ്വർണ നിക്ഷേപത്തിനുള്ള അഡ്വാൻസായി പിരിച്ചെടുത്തിട്ടുണ്ട് എങ്കിൽ 2020 വരെ എത്ര ആയിര കണക്കിനു കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടാകും എന്നും ഓർക്കുക. ഇത്തരത്തിൽ ഒരു നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്ക് നിയമ പ്രകാരം ചെമ്മണ്ണൂർ ജ്വല്ലറിക്ക് അധികാരമില്ല. തീർത്തും നിയമ വിരുദ്ധവും 1934ലെ ആർബിഐ ആക്റ്റിന് വിരുദ്ധമായിട്ടാണ് ചെമ്മണ്ണൂർ ജ്വല്ലറി പ്രവർത്തിക്കുന്നത് നിക്ഷേപം വാങ്ങുന്നത് എന്നും ചൂണ്ടി കാട്ടി 2017ൽ വി.എസ് അച്യുതാനന്ദൻ നല്കിയ പരാതികളും അന്വേഷിച്ചിട്ടില്ല.ചെമ്മണ്ണൂർ ജ്വല്ലറി എന്ന സ്ഥാപനം നിയമ വിരുദ്ധമായി പരസ്യം നല്കി പൊതുജനങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ് എന്ന് വി.എസ് അച്യുതാനന്ദൻ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സ്വന്തം സർക്കാർ ഭരിച്ചിട്ടും 2017 ഈ പരാതികൾ എല്ലാം മുങ്ങുകയായിരുന്നു.
സ്വർണ്ണ നിക്ഷേപം ജനങ്ങളിൽ നിന്നും വാങ്ങുമ്പോൾ ഒരു വർഷം കഴിഞ്ഞുള്ള സ്വർണ്ണത്തിന്റെ നിരക്കിൽ ഭാവിയിൽ സ്വർണ്ണം നല്കാം എന്നാണ് വാദ്ഗാനം. അതായത് 2021ലെ സ്വർണ്ണത്തിന്റെ വിലക്ക് സ്വർണ്ണം നല്കാൻ 2020ൽ ജനങ്ങളിൽ നിന്നും പണം വാങ്ങുന്നു. മാസ തവണകൾ ലംഘിക്കുന്നവർക്ക് ഇതും നഷ്ടപെടാൻ സാധ്യതയുണ്ട്. ഇന്ത്യൻ കോൺ ട്രാക് ആക്ടിന്റെ തന്നെ ലംഘനം ആയി ജനങ്ങളേ കൊണ്ട് നിയമ വിരുദ്ധമായ വാഗ്ദാനവും മറ്റും നടത്തിയാണ് ആയിര കണക്കിനു കോടി രൂപ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് കോവിഡ് കാലത്ത് വഴിമുട്ടി നിൽക്കുന്നത്.സി.ഡി. ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടർ.ലക്ഷക്കണക്കിന് ആളുകൾ തട്ടിപ്പിന് വിധേയരായി എന്നാണ് കണക്കാക്കുന്നത്.
മുമ്പ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടർ നടപടി സ്വീകരിക്കാനുള്ള ചുമതല റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏൽപ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരിൽനിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ല. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടാതെ ജനങ്ങൾക്ക് നീതി കിട്ടുകയില്ല. ഇത്തരത്തിൽ പതിനാറിലധികം സ്ഥാപനങ്ങൾ ഇവരുടെ പേരിൽ പ്രവർത്തിക്കുന്നു എന്നും വിവരങ്ങൾ ഉണ്ട്. ചെമ്മണ്ണൂർ ജ്വല്ലറിക്കെതിരെ നടപടി വേണം എന്നും അടച്ച് പൂട്ടണം എന്നും ആവശ്യപ്പെട്ട് 2017ൽ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാർ വി.എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്ഥാവന ഇന്നും പ്രസക്തമാണ്..അത് ഇങ്ങിനെ..
പതിനാറിലധികം സ്ഥാപനങ്ങൾ ചെമ്മണ്ണൂരിന്റെ പേരിൽ നിക്ഷേപം അനധികൃതമായി സ്വീകരിക്കാൻ പ്രവർത്തിക്കുന്നു.അതിൽ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോൾ ആയിരം കോടി എന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതൽ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് ഞാൻ സർക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യു.ഡി.എഫ് സർക്കാരും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ SEBIK എന്റെ ആരോപണങ്ങൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
എസ്എൽസിസി രേഖകൾ ആവശ്യപ്പെട്ട എനിക്ക് രേഖകൾ നൽകാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സർക്കാർ തന്നെ ഈ വിഷയത്തിൽ മുൻകയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങൾക്കുണ്ടായ നഷ്ടം അവരിൽനിന്ന് ഈടാക്കുകയും വേണം. മാധ്യമങ്ങളോടും എനിക്ക് ഒരഭ്യർത്ഥനയുണ്ട്.
ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങൾക്ക് വശംവദരായി വാർത്തകൾ തമസ്‌കരിക്കുന്ന പതിവ് അവസാനിപ്പിക്കണം. നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നൽകുന്നത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങൾ തിരിച്ചറിയണമെന്നും വിഎസ് 2017ൽ പറഞ്ഞത് ഇന്നും ഇവിടെ മുഴങ്ങുകയാണ്
Leave a Reply