ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായിനെത്തുടര്‍ന്ന് ചെന്നൈയില്‍ യുവതി ആത്മഹത്യ ചെയ്തു. കണ്ഡന്‍ചവാടി സ്വദേശിനിയായ ഭവാനിയാണ് മരിച്ചത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പത്ത് ലക്ഷം രൂപ ഭവാനിക്ക് നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്.

ഒരു സ്വകാര്യ മെഡിക്കല്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ഭവാനി. സ്ഥിരമായി റമ്മി കളിച്ചിരുന്ന ഭവാനി പണത്തിനായി തന്റെ 20 പവന്‍ സ്വര്‍ണം അടുത്തിടെ വിറ്റിരുന്നു. ഇതിന് പുറമെ സഹോദരിമാരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കടവും വാങ്ങി. എന്നാല്‍ ഈ പണമടക്കം റമ്മിയില്‍ നഷ്ടമായി. ഇതോടെയാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്നാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിക്കുന്നതിന് നാല് ദിവസം മുമ്പ് റമ്മി കളിച്ചുണ്ടായ നഷ്ടത്തെക്കുറിച്ച് ഭവാനി സഹോദരിമാരിലൊരാളോട് പറഞ്ഞിരുന്നു. ഇതിന് ശേഷം ഞായറാഴ്ചയാണ് ഭവാനിയെ ഇവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഞായറാഴ്ച മാത്രം 30000 രൂപ റമ്മിയിലൂടെ ഭവാനിക്ക് നഷ്ടപ്പെട്ടതായി പോലീസ് അറിയിച്ചു.

ബന്ധുക്കളുടെയൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇപ്പൊ വരാം എന്ന് പറഞ്ഞ് മുറിയിലേക്ക് പോയ ഭവാനി ഏറെ നേരമായിട്ടും തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ച് ചെല്ലുകയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഭവാനിയുടെ ഭര്‍ത്താവ് ഭാഗ്യരാജ്. ഇവര്‍ക്ക് മൂന്നും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്.