സ്വന്തം ലേഖകൻ
ബ്രിട്ടനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് താമസം മാറിയ ആദ്യനാളുകളിൽ തന്നെ സമീപത്തുള്ള ബീച്ചിൽ കാണാതായ മൂന്ന് വയസ്സുകാരിയായ ചെറിൽ ഗ്രിമ്മർക്കായി അന്വേഷണം തുടരും. 1970 ജനുവരി 12ന്, ബ്രിസ്റ്റോളിൽ നിന്നുള്ള ചെറിലിനെ വോള്ളോഗോങ്ങിലെ ഒരു ഷവർ ബ്ലോക്ക്‌ൽ വെച്ച് കാണാതെ ആവുകയായിരുന്നു. കുറ്റക്കാരൻ എന്ന് സംശയിച്ച വ്യക്തിയെ കഴിഞ്ഞ കൊല്ലം വിട്ടയച്ചിരുന്നു.
528, 000പൗണ്ട് വരുന്ന പ്രതിഫല തുക നൽകാം എന്ന് ഇപ്പോൾ വാഗ്ദാനം നൽകിയിരിക്കുന്നത് സഹോദരൻ റിക്കി നഷ് ആണ്. സഹോദരിയെ നഷ്ട്ടപ്പെട്ട ദുഃഖത്തിൽ നിന്ന് ഇപ്പോഴും തങ്ങൾ മുക്തി നേടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും അവളെ ഓർക്കും. ആ നശിച്ച ദിവസം ഓർക്കും. അവൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. അതിനു ഫലം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അവളെ കാണാതായ സ്ഥലത്ത് ഒരു അനുസ്മരണ നടത്തം സഹോദരൻമാർ എല്ലാ കൊല്ലവും നടത്തി വരുന്നു.
2017ൽ പ്രതി എന്ന സംശയത്തിൽ ഒരാളെ അറസ്റ് ചെയ്തു എങ്കിലും തെളിവിന്റെ അഭാവത്തിൽ കഴിഞ്ഞ കൊല്ലം വിട്ടയച്ചു. കാണാതായ സമയത്തു ഒരാൾ ചെറിലിനെ എടുത്തു ഓടുന്നതായി സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതു വരെ വിവരം അറിയിക്കാതെ ഇരുന്നവർക്ക് ഇത് നല്ല ഒരു അവസരം ആണെന്ന് പോലീസ് പറഞ്ഞു. ഇതിന് പ്രതിഫലം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പോലീസും കുടുംബവും.
Leave a Reply