ഹവെന്റെറ്റിൽ വച്ച് നടത്തപ്പെട്ട ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ പ്രൈം കെയർ ടീം ഫൈനലിൽ പ്രബലരായ പോർട്സ് മൗത്തിനെ 9 വിക്കറ്റിന് തകർത്ത് കിരീടം ചൂടി. യുകെയിലെ ശക്തരായ എട്ട് ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റിലാണ് പ്രൈം കെയർ ടീം ജേതാക്കളായത്.

ടൂർണമെന്റ് ലെ ബെസ്റ്റ് ബൗളർ ആയി പോർട്സ് മൗത്തിന്റെ  ബിനോയി മത്തായിയെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി പോർട്സ് മൗത്തിന്റെ തന്നെ ജൂബിനെയും തിരഞ്ഞെടുക്കുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആവേശം വരിവിതറിയ അവസാന മത്സരത്തിൽ 12 ഓവറിൽ പോർട്സ് മൗത്ത്  ഉയർത്തിയ 122 റൺസ് ഫ്രഡ്‌ഡി എൽദോസിന്റെ ഉജ്ജ്വല ഇന്നിങ്സിന്റെ ചിറകിലേറി 1 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടക്കുകയായിരുന്നു.

സംഘാടകരായ സോളാന്റ് രഞ്ജീഴ്സിന്റെ നടത്തിപ്പുകാരായ ലിതിൻ ജോസ്, ബിനിഷ് വർഗീസ്, ബിജു ബഹമിയൻ എന്നിവരുടെ കയ്യിൽ നിന്നും ക്യാപ്റ്റൻ കിജി കോട്ടമാം,ടീം ഉടമ എഡ്വിൻ ജോസ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി ഏറ്റു വാങ്ങി.