കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കുട്ടിയുടെ അമ്മയെ പന്നിയങ്കര പൊലീസ് ആണ് അറസ്റ്റു ചെയ്തത് . കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയാണ് പിടിയിലായത്. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം ഇവര്‍ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ്‌ പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച ആളെ ഒരിക്കലും കണ്ടു പിടിക്കരുതെന്നു കരുതിയാണ് ഇവർ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിച്ചത്

തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതി‍ഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു.. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’- എന്നൊക്കെയായിരുന്നു കുറിപ്പില്‍. അതിനൊപ്പം കുഞ്ഞിന്റെ ജനന തിയതിയും കൊടുക്കേണ്ട മരുന്നുകളുടെ കുറിപ്പും കത്തിൽ പറയുന്നുണ്ട്.

പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.  പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30-ന് പള്ളി പരിസരത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാര്‍ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് അധികൃതര്‍ക്ക് മനസ്സിലായിരുന്നു. തുടർന്ന് കോഴിക്കോടും പരിസരത്തുമില്ല ആശുപത്രികളിൽ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം .കുഞ്ഞിനെ കണ്ടെത്തിയ സമയങ്ങളിൽ ഇതുവഴി പോയ വാഹനങ്ങളെയും കാൽ നടയാത്രക്കാരെയും പോലീസ് നിരീക്ഷിച്ചിരുന്നു …സമീപ പ്രദേശങ്ങളിലും വീടുകൾക്ക് മുന്നിലുമുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുമെന്നും ഡി എൻ എ ടെസ്റ്റ് നടത്തി വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അന്ന് തന്നെ പറഞ്ഞിരുന്നു

ഏതായാലും ഇപ്പോൾ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു…കുഞ്ഞിന്റെ അച്ഛനും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു .. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം അച്ഛന്റെ കൂടി അറിവോടെ ആണോ എന്ന് വ്യക്തമായിട്ടില്ല .

അതേസമയം ഈ കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത് . എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും ചെയ്യുന്ന പോലെ ഈ കുഞ്ഞിനെ അവർ കൊല്ലാതെ പള്ളിയ്ക്ക് മുന്നിൽ ഉപേക്ഷിച്ചത് നന്നായി എന്ന തരത്തിലുളള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . കുഞ്ഞുങ്ങൾ ഇല്ലാത്ത ഏതെങ്കിലും ദമ്പതികൾ ഈ കുഞ്ഞിനെ സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.  ഇതേ തുടർന്ന് കുഞ്ഞിനെ ദത്തെടുക്കാൻ ധാരാളം ദമ്പതികൾ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തി ആയതിനുശേഷം കുഞ്ഞിനെ ദത്തുകൊടുക്കും എന്നാണു ശിശുസംരക്ഷണ സമിതി അധികൃതർ പറഞ്ഞിരുന്നത്