ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികളെ കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചു. ലങ്കാഷെയറിലാണ് സംഭവം. ആക്രമണത്തിനു പുറമെ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരം സംഘത്തെ തടയാൻ പൊലീസ് വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും ആക്രമണത്തിനിരയായ കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഈ ആക്രമണവും ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ലങ്കാഷെയർ പോലീസ് വിഷയത്തിൽ പറയുന്നത്. അതേസമയം വിഷയത്തിൽ പോലീസ് വേണ്ടത്ര വേഗത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അതുകൊണ്ടാണ് സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ദൃശ്യങ്ങൾ പങ്കുവെക്കാൻ നിർബന്ധിതരാകുന്നതെന്നും, പോലീസ് ആക്രമണത്തിന്റെ ​ഗൗരവം കണക്കിലെടുക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തിൽ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.