തുര്‍ക്കിയിലെ സന്‍ലിയുര്‍ഫ പ്രവിശ്യയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലിരുന്ന്, മുതിര്‍ന്നവരാരും ശ്രദ്ധിക്കാത്ത അവസരത്തില്‍ കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ഏത് നിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണെന്ന് കാല്‍നടയാത്രക്കാര്‍ തിരിച്ചറിഞ്ഞു. അവര്‍ കുട്ടിയെ പിടിക്കാന്‍ തയ്യാറായി താഴെ നിന്നു. ബാല്‍ക്കണിയുടെ അറ്റത്തെത്തിയ കുട്ടിക്ക് ബാലന്‍സ് നഷ്ടപ്പെട്ട് നിലം പതിക്കുകയുെ ചെയ്തു. താഴോട്ട് വീണ രണ്ട് വയസുകാരിയായ എലിഫ് കാക്മാര്‍ക്ക് എന്ന കുട്ടിയെ കാല്‍നടക്കാര്‍ കൈകളില്‍ പിടിച്ചെടുത്ത് രക്ഷിക്കുകയായിരുന്നു. അതിന് മുമ്പ് കുട്ടി അവിടെ തൂങ്ങിക്കിടന്നിരുന്നുവെന്നും സൂചനയുണ്ട്. തൂങ്ങിക്കിടന്നിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് അതിലേ കടന്ന് പോയ പ്രാദേശിക കച്ചവടക്കാര്‍അത് ശ്രദ്ധിക്കുകയും എന്തിനും തയ്യാറായി താഴെ നില്‍ക്കുകയുമായിരുന്നുവെന്നും പറയപ്പെടുന്നു. ഷോപ്പ് കീപ്പര്‍മാരായ ഫെഹ്മി ഡര്‍മാസ്, മെഹ്മറ്റ് തപ്‌സിക്ക് എന്നിവരാണ് തങ്ങളുടെ കൈകളില്‍ പിടിച്ചെടുത്ത് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ കുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. സംഭവം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.അവിശ്വസനീയമായ ആ രക്ഷാപ്രവര്‍ത്തനം ഇങ്ങനെ വീഡിയോ കാണാം …..
Leave a Reply