പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കിളിമാനൂര്‍ അയ്യപ്പന്‍കാവ് നഗര്‍ സ്വദേശിയായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കിളിമാനൂര്‍ പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ശിശു ദിനത്തിലായിരുന്നു ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.വയറിംഗ് പ്ലംബിംഗ് തൊഴിലാളിയായ ഇയാൾ ഇക്കഴിഞ്ഞ ശിശുദിനത്തില്‍ വയറിംഗ് ജോലിക്കെത്തിയതായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ വിദ്യാര്‍ത്ഥിനി വിവരം പ്രഥമാധ്യാപികയെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പി. അനില്‍കുമാര്‍ അറിയിച്ചു.