ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക്ഷെയറിൽ മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. ദിശ തെറ്റി വന്ന കാറിടിച്ചാണ് M 6 മോട്ടോർ വേയിൽ അപകടം നടന്നത്. അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്.
ടൊയോട്ട കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ച നാലുപേരും. ഇതിൽ 15 ഉം 7 വയസ്സ് പ്രായമുള്ള 2 ആൺകുട്ടികളും ഉൾപ്പെടുന്നു . 42 വയസ്സുള്ള പുരുഷനും 33 വയസ്സുള്ള സ്ത്രീയുമാണ് മരിച്ച രണ്ടുപേർ. ഇവർ ഗ്ലാസ്കോയിൽ നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട സ്കോഡ ഓടിച്ചിരുന്ന 40 വയസ്സുകാരനായ ഡ്രൈവർ ആണ് മരിച്ച അഞ്ചാമൻ. ഇയാൾ കേംബ്രിഡ്ജ് സ്വദേശിയാണ്.
സ്കോഡയാണ് ഇത്രയും ഗുരുതരമായ അപകടം ഉണ്ടാകാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിശ തെറ്റി വടക്കോട്ടുള്ള പാതയിലൂടെ നേരെ എതിർ ദിശയിൽ വന്ന ഈ വാഹനം ടൊയോട്ട കാറിൽ ഇടിക്കുകയായിരുന്നു. ടൊയോട്ടയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരനായ ആൺകുട്ടിയെ എയർ ആംബുലൻസിൽ ന്യൂകാസിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തെ തുടർന്ന് M6 മോട്ടോർ വേയിൽ J 36 മുതൽ J39 വരെ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Leave a Reply