മണിപ്പൂർ കലാപഭൂമി ആയിട്ട് രണ്ട് മാസത്തോളമായി. ഇതിനോടകം നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. 400 ഓളം ക്രിസ്ത്യൻ ദേവാലയങ്ങൾ ഇതിനോടകം അഗ്നിക്കിരയാക്കി. ജനങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് ഉണ്ടായിരിക്കുന്ന നഷ്ടങ്ങൾ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണ് . കലാപഭൂമിയിൽ ഭരണകൂടവും , പോലീസും കൈയ്യുംകെട്ടി നിൽക്കുന്ന സാഹചര്യമാണ്.


ഒരു പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായിട്ടും, അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതായിട്ടുമുള്ള ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ലീഡ് സ് സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലും ഈസ്റ്റ്ഹാം സെന്റ് ജോർജ്ജ് മിഷൻ ദേവാലയത്തിലും ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ചെറുപുഷ്പം മിഷൻലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾ മണിപ്പൂരിലെ കലാപം മൂലം ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കലാപബാധിതരുടെ രക്ഷയ്ക്കായി ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടും പ്രമേയം പാസാക്കിയത്. ലീഡ്സിൽ ചെറുപുഷ്പം മിഷൻ ലീഗിൻറെ പ്രോഗ്രാം കോർഡിനേറ്റർ ജാസ്മിൻ ജേക്കബാണ് പ്രമേയം അവതരിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഫാദർ മാത്യു മുളയോലി ചെയർമാനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ മിഷൻലീഗിനു വേണ്ടിയുള്ള കമ്മീഷൻ രൂപതയിൽപ്പെട്ട ഇടവകകളിലും, മിഷനുകളിലുമുള്ള ചെറുപുഷ്പം മിഷൻ ലീഗിൻറെ പ്രവർത്തകരായുള്ളവരോട് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും കലാപത്തിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും ഇത്തരത്തിലുള്ള പ്രാർത്ഥനാ കൂട്ടായ്മകൾ ജൂലൈ മാസത്തിൽ നടക്കും.