ലോകം മുഴുവന്‍ കൊറോണ മഹാമാരിയെ നേരിടാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. അതിനിടെ വൈറസിനെ തുരത്താനായി കുട്ടികള്‍ക്ക് മദ്യം നല്‍കി ഗ്രാമീണര്‍. ഒഡീഷയിലെ മല്‍ഗംഗിരി ജില്ലയിലെ പാര്‍സന്‍പാലി ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.

ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് 10-12 വയസ് പ്രായമുള്ള ഒരു ഡസനോളം കൗമാരക്കാര്‍ക്ക് നാടന്‍ മദ്യം നല്‍കിയത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ നാട്ടുകാര്‍ മാസ്‌ക് ധരിക്കാത്തതും കാണാം. സംഭവം അന്വേഷിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നാരായണ്‍ ദാസിനെ നിയോഗിച്ചിട്ടുണ്ട്.

ഒഡീഷയില്‍ അറിയപ്പെടുന്ന പ്രാദേശിക മദ്യമായ സല്‍പയാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇത് മുതിര്‍ന്നവര്‍ പലപ്പോഴും കുടിക്കാറുണ്ടെങ്കിലും സാധാരണയായി കുട്ടികള്‍ക്ക് നല്‍കാറില്ല. കൊറോണ വൈറസ് പിടിക്കുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഈ പാനീയം സഹായിക്കുമെന്നു പറഞ്ഞാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ മദ്യത്തിന് കഴിയുമെന്ന് ഗ്രാമവാസികള്‍ മാത്രമല്ല വിശ്വസിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു വൈറല്‍ വീഡിയോയില്‍ മംഗളൂരുവിലെ ഉല്ലാലിലെ കോണ്‍ഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി വൈറസിനെ തോല്‍പ്പിക്കാന്‍ റമ്മും രണ്ട് പകുതി വേവിച്ച മുട്ടയും ഉത്തമമാണെന്ന് പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ