ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ സംവിധാനം ആയിരുന്നു സ്പെഷ്യലൈസ് ചെയ്തിരുന്നത്.

ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ വരുകയായിരുന്ന കാർ അശ്രദ്ധമായി ലൈൻ മാറുകയും ബൈക്കിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റഫർ വലതുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്‌തു. പിന്നാലെ വരുകയായിരുന്ന മറ്റൊരു കാറ് ക്രിസ്റ്റഫറിനെ വീണ്ടും ഇടിക്കുകയും ചെയ്‌തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്‌ലാന്റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന്‍ സാബു കുര്യന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്‌കാരം പിന്നീട് നടക്കും.