ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വിദ്യാർത്ഥികൾക്ക് മേൽ വംശീയപരമായ വിവേചനം അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് റ്റാവിസ്റ്റോക്ക് & പോർട്ട്‌മാൻ എൻ എച്ച് എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത് ലണ്ടനിലെ പോർട്ട്‌മാൻ ക്ലിനിക്കിനെതിരെ ക്രിസ്ത്യൻ നേഴ്സ് കേസ് കൊടുത്തിരിക്കുകയാണ്. മുപ്പത്തിമൂന്നുകാരിയായ ഏമി ഗല്ലഗർ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ ആശുപത്രിയിൽ ഫോറൻസിക് സൈക്കോളജിയിൽ രണ്ടു വർഷത്തെ കോഴ്സിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന ഏമി, തനിക്ക് വംശീയപരമായും, മതത്തിന്റെ പേരിലും , വിശ്വാസങ്ങളുടെ പേരിലും പലപ്പോഴും വിവേചനം അനുഭവിക്കേണ്ടതായി വന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2020 ഒക്ടോബറിൽ ‘വെളുത്ത വർഗ്ഗക്കാരാണ് ഇന്നിന്റെ പ്രശ്നം’ എന്ന തലക്കെട്ടോടുകൂടി നടന്ന പ്രഭാഷണത്തിൽ തനിക്ക് നിർബന്ധമായും പങ്കെടുക്കേണ്ടി വന്നപ്പോഴാണ് ആദ്യമായി ഇത്തരത്തിലുള്ള വിവേചനപരമായ അനുഭവം ഉണ്ടായതെന്ന് അവർ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും മറ്റുള്ളവരെ അവരുടെ തൊലിയുടെ നിറം അനുസരിച്ച് പരിഗണിക്കാറില്ലെന്നും അതിനാൽ തന്നെ ഇത്തരം ഒരു അനുഭവം തനിക്ക് വളരെയധികം വേദനയുളവാക്കിയെന്നും അവർ വ്യക്തമാക്കി. ഒരു വംശീയ പ്രത്യയശാസ്ത്രം സ്വീകരിക്കാൻ എൻ എച്ച് എസ് ഒരാളെ നിർബന്ധിക്കുന്നത് തെറ്റാണെന്നും, അത് അവസാനിപ്പിക്കേണ്ടതാണെന്നും ഏമി പറഞ്ഞു.
ഏഴ് വർഷമായി ജോലി ചെയ്തിരുന്ന ഏമി, 2020 സെപ്റ്റംബറിലാണ് പോർട്ട്മാൻ ക്ലിനിക്കിന്റെ ഫോറൻസിക് സൈക്കോഡൈനാമിക് സൈക്കോതെറാപ്പി കോഴ്‌സിൽ തന്റെ ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ ചേർന്നത്. ഇതിനകം തന്നെ അവർ ടാവിസ്റ്റോക്കിന്റെ ഫൗണ്ടേഷൻ സൈക്കോതെറാപ്പി കോഴ്സ് പൂർത്തിയാക്കിയിരുന്നു. സ്വന്തമായി സ്വകാര്യ സൈക്കോതെറാപ്പി പ്രാക്ടീസ് ആരംഭിക്കാൻ യോഗ്യത നേടിത്തരുന്ന രണ്ട് വർഷത്തെ ഈ പാർട്ട് ടൈം കോഴ്‌സ് താൻ ആദ്യം ആസ്വദിച്ചിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ നവംബറിൽ ഫോറൻസിക് സൈക്കോ അനലിസ്റ്റ് ആയ ഡോ ആൻ ഐയെഗ്ബുസി വംശത്തെയും വംശീയതയെയും കുറിച്ച് വിദ്യാർത്ഥികൾക്ക് നിർബന്ധിത പ്രഭാഷണം നൽകിയപ്പോൾ മുതലാണ് താൻ അസ്വസ്ഥയായതെന്ന് അവർ പറഞ്ഞു . 20,000 പൗണ്ടിലധികം ഈ കോഴ്‌സിന്റെ അവസാന വർഷത്തിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്യുമെന്ന് ട്രസ്റ്റ് ഭീഷണിപ്പെടുത്തിയതായി നേഴ്‌സ് മുമ്പ് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ തന്റെ പരാതി തികച്ചും സത്യസന്ധമാണെന്നാണ് നേഴ്സ് വ്യക്തമാക്കിയിരിക്കുന്നത്.
Leave a Reply