മോഹിനി മതം മാറിയതെന്തിന് ? നിരവധി കുപ്രചാരണങ്ങൾക്കു ഒടുവിൽ അവർ നേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹിനി സിനിമ വിട്ടതിനു ശേഷമുള്ള ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നാം വയസ്സിൽ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മോഹിനി 2011ൽ കലക്‌ടർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രമായ ‘ഇന്നത്തെ ചിന്താവിഷയത്തിൽ’ ആണ് അവസാനമായി മലയാളത്തിൽ കണ്ടത്.
വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോൾ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്. മഹാലക്ഷ്മിയെന്ന തമിഴ് ബ്രാഹ്മപെൺകുട്ടി സിനിമയിൽ എത്തിയപ്പോൾ മോഹിനിയായി. പിന്നീട് സിനിമ വിട്ടു കുടുംബ ജീവിതത്തിലേക്ക് കടന്ന അവർ ഇപ്പോൾ ക്രിസ്റ്റീന എന്ന ക്രിസ്തുമത വിശ്വാസിയായി. അതിനുള്ള കാരണം മോഹിനി തന്നെ വ്യകത്മാക്കുന്നു. ‘ഞാൻ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. വളരെയേറെ പാരമ്പര്യമുളള ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഭക്തിയും വിശ്വാസവും കണ്ട് വീട്ടുകാർ ഞാൻ സന്യാസിയാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു.

അങ്ങനെയുള്ള എനിക്ക് വിവാഹശേഷം ജീവിതത്തിൽ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങൾ ചെയ്‌തവർക്ക് മാത്രമേ ജീവിതത്തിൽ തിരിച്ചടികളുണ്ടാകൂ എന്ന് വിചാരിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങൾക്ക് ഉത്തരം തേടി ഞാൻ ഹിന്ദു മതത്തിലെ മിക്ക പുസ്‌തകങ്ങളും വായിച്ചു. ബുദ്ധ മതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും എല്ലാം വായിച്ചു. അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയിൽ നിന്ന് ഒരു ബൈബിൾ ലഭിച്ചത് ഞാൻ വായിച്ചു തുടങ്ങി. വായിക്കാൻ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ഞാൻ ബൈബിളിലെ കഥകൾ വായിച്ചു തുടങ്ങി.

അന്ന് രാത്രി സ്വപ്‌നത്തിൽ ഞാൻ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു. ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു. വെളളത്തിൽ കിടന്നിരുന്ന ആ ബോട്ടിലേക്ക് എന്നെയും കൊണ്ടുപോകാൻ ആ രൂപം പറഞ്ഞു. അത് വലിയൊരു തിരിച്ചറിവാണ് എനിക്ക് നൽകിയത്. പക്ഷേ പിന്നെയും ഞാൻ എന്രെ യഥാർഥ ദൈവത്തെ തേടിയുളള അന്വേഷണം തുടർന്നു. അങ്ങനെ അവസാനം ഞാൻ ദൈവമാതാവിലേക്കും ക്രിസ്‌തുവിലേക്കുമുളള വഴി കണ്ടെത്തി.– ക്രിസ്തുമതം സ്വീകരിക്കാനുള്ള കാരണം മോഹിനി വിശദീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയിൽ നിന്ന് പൂർണമായും അകന്ന മോഹിനി ഇപ്പോൾ കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ട് ആൺമക്കളാണ് എനിക്കുളളത്. രണ്ടാമത്തെ മകനെ ഗർഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു. ഒരാൾക്ക് 17 വയസ്സും ഇളയ കുട്ടിക്ക് ആറ് വയസ്സും. ഭർത്താവ് ഭരത് കൃഷ്‌ണസ്വാമി ഇവിടെ എച്ച്‌സിഎല്ലിൽ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങൾക്കിടയിൽ ഒരുപാട് യാത്രകൾ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകൾ കിട്ടിയാൽ തീർച്ചയായും ഇനി ചെയ്യും.’– വീട്ടമ്മയുടെ പക്വതയോടെ മോഹിനി പറയുന്നു.