ലെസ്റ്റർ: സീറോ മലബാർ മാർത്തോമ്മാ കത്തോലിക്കർ ലെസ്റ്റർ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ്, ലോകരക്ഷകന്റെ തിരുപ്പിറവിയും, നവവത്സര വരവേൽപ്പും സംയുക്തമായി കൊണ്ടാടുന്നു. ജനുവരി 4 നു ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് ഹാളിൽ വൈകുന്നേരം നാല് മണിക്ക് ആഘോഷങ്ങൾ ആരംഭിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വികാരി ജനറാളും, മദർ ഓഫ് ഗോഡ് പ്രീസ്റ്റ് ഇൻ ചാർജ്ജുമായ ഫാ. ജോർജ്ജ് ചേലക്കൽ അച്ചൻ സംയുക്ത ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുന്നതാണ്. കരോൾ ഗാനാലാപനവും ഉണ്ടായിരിക്കും.

വിശ്വാസവും, പൈതൃകവും, പാരമ്പര്യവും കാത്തു സൂക്ഷിക്കുകയും, സഭയുടെ വളർച്ചയിൽ പങ്കാളിയാവുകയും, അതിനൊപ്പം തങ്ങളുടേതായ ഒരു സോഷ്യൽ ക്ലബ്ബ് എന്ന ആശയത്തിന് പൂർണ്ണതകൈവരിക്കുകയുമാണ് ലെസ്റ്റർ സെന്റ് തോമസ് ഫാമിലി ക്ലബ്ബ് എന്ന കൂട്ടായ്മ്മ. എഴുപത്തഞ്ചോളം കുടുംബങ്ങൾ കൈകോർത്തും ഊർജ്ജം പകർന്നും രൂപം കൊടുത്ത ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷത്തിന് ഫാമിലി ക്ളബ്ബംഗങ്ങളുടെ നിറപ്പകിട്ടാർന്ന കലാമേളക്കൊപ്പം, വിഭവ സമൃദ്ധമായ ക്രിസ്തുമസ്സ് ഡിന്നറും ഒരുക്കുന്നുണ്ട്.

ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ക്രിസ്തുമസ്-ന്യു ഇയർ സംയുക്ത ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക്

സുബിൻ : 07515375039

Mother Of God Church Hall, Green Coat Road, Leicester, LE3 6NZ