കൊവെന്‍ട്രി: യുകെയിലെ വിവിധ സഭാ വിഭാഗങ്ങളില്‍പ്പെട്ട ഗായക സംഘങ്ങളെ കോര്‍ത്തിണക്കി യുകെ മലയാളികളുടെ സ്വന്തം ചാനലായ ഗര്‍ഷോം ടിവിയും ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ അസാഫിയന്‍സും ചേര്‍ന്ന് എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം നടത്തുന്നു. ഡിസംബര്‍ പതിനാറാം തീയതി കൊവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ കരോള്‍ഗാന മത്സരത്തില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഒന്നാം സമ്മാനം £1000, രണ്ടാം സമ്മാനം £500 ,മൂന്നാം സമ്മാനം £250 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു ക്രിസ്മസ് സന്ദേശം നല്‍കും. കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. യുകെയില്‍ ആദ്യമായി നടത്തുന്ന ഈ കരോള്‍ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസഫിയാന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. ഡിസംബര്‍ പതിനാറിന് വൈകുന്നേരം മൂന്നു മണി മുതല്‍ ഏഴു മണി വരെ നടക്കുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള യുകെയിലെ വിവിധ ഗായകസംഘങ്ങള്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Contact numbers: 07828 456564, 07958236786