ഫാ. ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ
നോട്ടിംഗ്ഹാം: സകല ജനത്തിനും സന്തോഷവും രക്ഷയും പ്രദാനം ചെയ്ത് മനുഷ്യനായി മണ്ണിലവതരിച്ച ദൈവപുത്രന്‍ ഈശോയുടെ തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ നോട്ടിംഗ്ഹാമിന്റെ വിവിധ ഭാഗങ്ങളിലുള്ള വി. കുര്‍ബാന സെന്ററുകളില്‍ നടക്കുന്നു. ക്ലേ ക്രോസ് സെന്റ് പാട്രിക് ആന്റ് സെന്റ് ബ്രിഡ്ജെറ്റ് കത്തോലിക്കാ ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് തിരുപ്പിറവിയുടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ പരി. കുര്‍ബാന അര്‍പ്പിക്കപ്പെടും. (പള്ളിയുടെ അഡ്രസ്സ്: 50 Thanet Street, Clay Cross, Chester Field, S 45 9JT).
ഡെര്‍ബി സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ പാതിരാ കുര്‍ബാനയോടനുബന്ധിച്ച് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ഇന്ന് വൈകിട്ട് 10.30ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാനങ്ങളോടെ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ ക്രിസ്തുമസ് പാട്ട് കുര്‍ബാനയും തിരുപ്പിറവിയുടെ കര്‍മ്മങ്ങളും നടക്കും. (പള്ളിയുടെ അഡ്രസ്: St. Joseph’s Catholic Church, Burton Road, Derby, DEI ITJ).
നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പിറവിയുടെ തിരുക്കര്‍മ്മങ്ങളും ആഘോഷമായ ക്രിസ്തുമസ് കുര്‍ബാനയും നാളെ (തിങ്കള്‍) ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ St. Paul’s Catholic Church, Lenton Boulevard ദേവാലയത്തില്‍ നടക്കും. വി. കുര്‍ബാനയ്ക്കും കുട്ടികളുടെ കരോള്‍ഗാനം അവതരിപ്പിക്കപ്പെടും. തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡുകളുടെ സൗഹൃദ കരോള്‍ഗാന മത്സരവും ഉണ്ടായിരിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുപ്പിറവിയുടെ രംഗാവിഷ്‌കാരം, ക്രിസ്തുമസ് പാപ്പായുടെ സന്ദേശം തുടങ്ങിയവയും നടക്കും.
തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം പ്രതിനിധികള്‍, വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാനും ഈശോയുടെ തിരുജനനത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു. (നോട്ടിംഗ്ഹാം പള്ളിയുടെ അഡ്രസ്: St. Paul’s Roman Catholic Church, Lenton Boulevard, Nottingham, NG 7 2 BY).
Leave a Reply