ബേസില്‍ ജോസഫ്
ക്രിസ്തുമസിന് ടര്‍ക്കി കുക്ക് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ വളരെ നെരത്തെ തന്നെ തുടക്കം കുറിക്കും. വിരുന്നിന് എത്ര പേര്‍ ഉണ്ട് എന്നുള്ളതിനെ ആശ്രയിച്ചാണ് ടര്‍ക്കിയുടെ വലിപ്പം തിരഞ്ഞെടുക്കുന്നത്. അഞ്ച് കിലോയ്ക്ക് മുതല്‍ മുകളിലേയ്ക്കുള്ള ടര്‍ക്കി ആണ് സാധാരണയായി ഉപയോഗിക്കുന്നത്. രാവിലെ തന്നെ ടര്‍ക്കി കുക്കിംഗ് ആരഭിക്കും. കാരണം വളരെ സമയം എടുക്കുന്ന ഒരു കുക്കിംഗ് ആണ്. പല രീതിയില്‍ ടര്‍ക്കി ഡിന്നര്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെ പറഞ്ഞിരിക്കുന്നത് വളരെ സിംപിള്‍ ആയ്യിട്ടുള്ള ഒരു രീതിയാണ്.
.
ചേരുവകള്‍
ടര്‍ക്കി 1 എണ്ണം (ഏകദേശം 5 കിലോ വലിപ്പം ഉള്ളത് )
ബട്ടര്‍ 100 ഗ്രാം
Thyme 1 ടീസ്പൂണ്
പാര്‍സിലി 2 ടീസ്പൂണ് (നന്നായി ചോപ്പ് ചെയ്തത്
ഗ്രൈറ്റഡ് ലെമണ് സെസ്റ്റ് ഒരു ലെമണിന്റെ
വെളുത്തുള്ളി 2 അല്ലി (വളരെ ഫൈന്‍ ആയി ചോപ്പ് ചെയ്തത് )
ഗ്രാമ്പൂ 4 എണ്ണം (നന്നായി പൊടിയാക്കിയത് )
.
പാചകം ചെയ്യുന്ന വിധം
ടര്‍ക്കി കുക്ക് ചെയ്യുന്നതിന് ഏകദേശം 1 മണിക്കൂര്‍ മുമ്പേ ഫ്രിഡ്ജില്‍ നിന്നും എടുത്തു വയ്ക്കുക .ടര്‍ക്കി റൂം ടെമ്പറേച്ചറിലേക്ക് ആവുന്നതിനു വേണ്ടിയാണിത്. ഒരു കിച്ചണ് പേപ്പര്‍ വച്ച് നന്നായി തുടച്ചു ഈര്‍പ്പം കളയുക. ഓവന്‍ 220 C യില്‍ ചൂടാക്കുക. രണ്ടാമത്തെ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്തു പേസ്റ്റ് പരുവത്തില്‍ എടുക്കുക. ഈ പേസ്റ്റ് നന്നായി ടര്‍ക്കിയുടെ പുറത്തും അകത്തും തേയ്ച്ചു പിടിപ്പിക്കുക. ടര്‍ക്കി റോസ്റ്റിങ് ട്രേയിലെയ്ക്ക് മാറ്റുക. കിച്ചണ് ഫോയില്‍ വച്ച് ടര്‍ക്കി കവര്‍ ചെയ്യുക. കവര്‍ ചെയ്യുമ്പോള്‍ അല്പം ലൂസായി കവര്‍ ചെയ്യുക. ചൂടായ ഒവനില്‍ വച്ച് കുക്ക് ചെയ്യുക. 20 മിനുട്ട് കഴിയുമ്പോള്‍ ഓവന്റെ ചൂട് 180 c യിലേയ്ക്കു കുറക്കുക. ഏകദേശം 40 മിനുട്ട് ഒരു കിലോ ടര്‍ക്കി കുക്ക് ആകാന്‍ എടുക്കും. ടര്‍ക്കിയുടെയ തൂക്കം അനുസരിച്ച് കുക്കിംഗ് ടൈം അഡ്ജസ്റ്റ് ചെയ്യുക. അവസാനത്തെ 30 മിനുട്ട് ഫോയില്‍ മാറ്റി കുക്ക് ചെയ്യുക. മീറ്റ് നന്നായി കുക്ക് ആയോ എന്നറിയാന്‍ ഒരു സ്‌കൂവര്‍ എടുത്തു നല്ല കട്ടിയുള്ള ഭാഗത്ത് കുത്തുക. മീറ്റിന്റെ ജ്യൂസ് നന്നായി ക്ലിയര്‍ ആണെങ്കില്‍ ടര്‍ക്കി കുക്ക് ആയി എന്നര്‍ത്ഥം. പിങ്ക് കളര്‍ ആണ് ജ്യൂസിനെങ്കില്‍ വീണ്ടും ഒരു 15 മിനുട്ട് കൂടി കുക്ക് ചെയൂക. ഫുഡ് തെര്‍മൊമീറ്റെര്‍ ആണ് ഉപയോഗിക്കുന്നെങ്കില്‍ 80 C റീഡ് ചെയ്യുന്നെങ്കില്‍ ടര്‍ക്കി നന്നായി കുക്ക് ആയിട്ടുണ്ട്. ടര്‍ക്കി റോസ്റ്റിങ് പാനില്‍ നിന്നും മാറ്റി കാര്‍വിംഗ് ട്രേയിലെയ്ക്ക് മാറ്റുക. ഒരു ഫോയില്‍ വച്ച് കവര്‍ ചെയ്തു 30,45 മിനിട്ടോളം കഴിഞ്ഞിട്ട് കാര്‍വ് ചെയ്തു വിവിധ വെജിറ്റബള്‍സിനൊപ്പം സെര്‍വ് ചെയ്യു . കൂടെ ചിപ്ലൊറ്റ, സ്റ്റഫ്ഫിങ്ങ്, ഗ്രേവി എന്നിവ ആണ് സാധാരണയായി കൂടെ വിളമ്പുന്നത്.
NB : ബാക്കി വരുന്ന ടര്‍ക്കി സൂക്ഷിച്ചു വയ്ക്കുക അതുപയോഗിച്ചു ഉണ്ടാക്കാവുന്ന ഒരു പുതിയ ഡിഷുമായി വീക്ക് ഏന്‍ഡ് കുക്കിംഗ് വരുന്നതായിരിക്കും
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്
Leave a Reply