ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നൂറിലധികം കുട്ടികളെയും യുവാക്കളെയും ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്ത ബ്രിട്ടീഷ് അഭിഭാഷകന്റെ കുറ്റകൃത്യങ്ങൾ വർഷങ്ങളോളം ചർച്ച് ഓഫ് ഇംഗ്ലണ്ട് മൂടിവെച്ചതായി ഒരു സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. 1970-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ അവധിക്കാല ക്യാമ്പുകളിൽ പങ്കെടുത്ത സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളെ ഇയാൾ ദുരുപയോഗം ചെയ്തു. ഡോർസെറ്റിലെ വെച്ച് നടന്ന ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ വച്ച് കണ്ടുമുട്ടിയ വിദ്യാർത്ഥികളെ തൻ്റെ വിൻചെസ്റ്റർ വസതിയിൽ വെച്ച് ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ ഈ കുറ്റകൃത്യം കണ്ടെത്തിയപ്പോൾ, പള്ളി അധികാരികളുടെ പൂർണ്ണ അറിവോടെ സ്മിത്തിനെ വിദേശത്തേക്ക് പോകാൻ അനുവദിക്കുകയാണ് ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018 ൽ തന്റെ എഴുപത്തി ഏഴാമത്തെ വയസ്സിൽ സ്മിത്ത് കേപ്പ് ടൗണിൽ വെച്ച് അന്തരിച്ചു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കാന്റർബറി ആർച്ച് ബിഷപ്പ് ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടും ഒരിക്കൽ കൂടി ക്ഷമാപണം നടത്തി. ദുഷ് പ്രവർത്തികളെ ന്യായീകരിക്കുവാൻ ഒരിക്കലും ക്രൈസ്തവ സത്യത്തെ കൂട്ടുപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2017 ഫെബ്രുവരിയിൽ ചാനൽ 4 ന്യൂസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതിൻ്റെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. 1982-ൽ ഐവർൺ ട്രസ്റ്റ് നൽകിയ റിപ്പോർട്ടിന് ശേഷമാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടന്നത്. എന്നാൽ 2016 വരെ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്ത് വിട്ടിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


2013 വരെ ഇദ്ദേഹത്തിനെതിരായ പരാതികൾ ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല. 1980-കളിൽ അദ്ദേഹത്തിൻ്റെ ഭയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരിക്കലും പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിട്ടില്ലെന്നും അതിനാൽ ദുരുപയോഗം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ചർച്ച ഓഫ് ഇംഗ്ലണ്ടിന് അറിവുണ്ടായിരുന്നിട്ടും, യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കുറ്റകൃത്യങ്ങൾക്ക് ശേഷം ഇയാളെ സിംബാവെയിലേക്ക് രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. സിംബാവെയിൽ ഇയാളുടെ സമ്മർ ക്യാമ്പുകളിൽ ഒന്നിൽ പങ്കെടുക്കാൻ എത്തിയ 16 വയസ്സുകാരനെ കൊലപ്പെടുത്തിയ കുറ്റം സ്മിത്തിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും ഈ കേസിൽ ശിക്ഷ വിധിക്കപ്പെട്ടിട്ടില്ല. സ്മിത്ത് തൻ്റെ ഇരകളെ ശാരീരികവും ലൈംഗികവും മാനസികവുമായ ആക്രമണങ്ങൾക്ക് വിധേയമാക്കിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.