വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ പറക്കും തളികകളുടെ ചിത്രങ്ങള്‍ അടക്കമുള്ള അതീവ രഹസ്യരേഖകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. 1950ല്‍ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഇത്രയും കാലം മറച്ച് വച്ചിരിക്കുകയായിരുന്നു. 1978ല്‍ ഇതില്‍ കുറച്ച് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. അന്യഗ്രഹ ജീവികളേക്കുറിച്ച് സിഎഎ അന്വേഷിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വസ്തമായ നൂറ് ചിത്രങ്ങളാണ് ലഭിച്ചിട്ടുളളതെന്നാണ് സിഐഎ നല്‍കുന്ന വിവരം. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ സാധ്യമല്ലെന്നും വിശദീകരണമുണ്ട്. നിരീക്ഷണം തുടരണമെന്നും സിഐഎയുടെ താത്പര്യങ്ങള്‍ പൊതുജനങ്ങളോ മാധ്യമങ്ങളോ അറിയരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഇവയില്‍ പത്ത് ഫയലുകളില്‍ ഈ ചിത്രങ്ങളില്‍ കാണുന്നത് തകര്‍ന്ന ബഹിരാകാശ വാഹനങ്ങളുടെ ഭാഗങ്ങളോ അന്യഗ്രഹജീവികളുടെ വാഹനങ്ങളോ ആണെന്ന സൂചനയില്ല. തങ്ങളുടെ പക്കലുള്ള ചില ചിത്രങ്ങള്‍ പുറത്ത് വിടുന്നത് അന്യഗ്രഹജീവിയില്‍ വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും താത്പര്യമുളള കാര്യമായിരിക്കുമെന്ന് കരുതുന്നതായി സിഐഎ വക്താവ് പറഞ്ഞു. ഈ ചിത്രങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു. അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് തന്നെയാണ് ഇവരുടെ വാദം. ഇക്കാര്യം സമര്‍ത്ഥിക്കുന്ന ചില രേഖകളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ സിഐഎയുടെ ഉദ്ദേശ്യശുദ്ധിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. സിഐഎയുടെ മുഖം രക്ഷിക്കല്‍ നടപടിയാണ് ഇതെന്നാണ് അന്യഗ്രഹജീവികളുണ്ടെന്ന വാദം ഉയ ര്‍ത്തുന്ന പാരാഡൈം റിസര്‍ച്ച് ഗ്രൂപ്പിന്റെ നിരീക്ഷണം. സിഐഎയുടെ തന്ത്രപരമായ നീക്കമാണിതെന്നും ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീഫന്‍ ബസറ്റ് പറയുന്നു. ഏതായാലും ഇവരുടെ ഭാവി പരിപാടികള്‍ക്ക് ഈ വെളിപ്പെടുത്തലുകള്‍ ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്.