ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പൊതുമേഖലയിൽ ജോലി സമയം ഗണ്യമായി കുറയ്ക്കണമെന്ന ആവശ്യവുമായി വൈറ്റ്ഹാൾ ട്രേഡ് യൂണിയൻ രംഗത്ത്. യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആണിത്. ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ നടപടികളാണ് യൂണിയൻ അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. പിക്ക് അപ്പ്‌ ദി സ്റ്റോക്ക് നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. പല സർക്കാർ വകുപ്പുകളിലും ഉൾപ്പെടെ യുകെയിലുടനീളം ഏകദേശം 200,000 അംഗങ്ങളുള്ള പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയൻ അടുത്ത മാസം ഈ വിഷയത്തെ കുറിച്ച് ഗൗരവമായി ചർച്ച നടത്തും.

ഇക്കഴിഞ്ഞ വാർഷിക സമ്മേളനത്തിൽ ജോലി സമയം ഗണ്യമായി കുറയ്ക്കണമെന്ന വിഷയത്തെ കുറിച്ച് പ്രതിനിധികൾ പ്രമേയം പാസ്സാക്കിയിരുന്നു. ന്യായമായ വേതനത്തോടെയും, മതിയായ അവധി ദിനങ്ങളോടെയും ജോലി ചെയ്യാൻ എല്ലാ തൊഴിലാളികൾക്കും കഴിയണമെന്നും പി സി എസിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളിൽ നടപടി വേണമെന്നും യൂണിയൻ പറഞ്ഞു. തുടർച്ചയായി അഞ്ച് ദിവസങ്ങൾ ജോലി ചെയേണ്ടി വരുമ്പോൾ മാനസിക പിരിമുറുക്കവും ശാരീരിക ക്ഷീണവും അനുഭവപ്പെടുന്നു. തൊഴിലാളികൾക്ക് ആരോഗ്യത്തോടെ ജോലി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ് പലയിടങ്ങളിലും നിലനിൽക്കുന്നത്.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ പൊതുമേഖലാ പണിമുടക്കുകൾക്കിടയിൽ സിവിൽ സർവീസുകാർ വളരെ കുറച്ച് മണിക്കൂർ മാത്രം ജോലി ചെയ്യണമെന്ന ആവശ്യം മന്ത്രിമാർക്കിടയിൽ ആശങ്കയുണ്ടാക്കും. ആഴ്ചയിൽ പല ദിവസവും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുള്ളതിനാൽ സർക്കാർ ഓഫീസുകളിൽ മിക്കപ്പോഴും കുറവാണ്. എന്നാൽ അവധി ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കൺസർവേറ്റീവ് എംപി ജേക്കബ് റീസ്-മോഗ് പറയുന്നത്.