മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരൻ മുങ്ങി മരിച്ചു. ആലുവ തായിക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗതം (17) ആണ് മരിച്ചത്. പാലാരിവട്ടം സ്വദേശിയും ഗൗതമിന്റെ സഹപാഠിയുമായ പെൺകുട്ടി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുക്കുകയും ഗൗതം പിന്നാലെ ചാടി രക്ഷപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയും ഗൗതം മുങ്ങി മരിക്കുകയുമായിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സ്‌കൂൾ അധികൃതർ യുവാവിനെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയോ, പെൺകുട്ടിയുടെ മാതാവോ പരാതി നൽകാതെ യുവാവിനെതിരെ കേസെടുത്ത സംഭവത്തിൽ പെൺകുട്ടി മനോവിഷമം നേരിട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ച് വരുത്തിയിരുന്നു. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നു. തുടർന്ന് സുഹൃത്തായ ഗൗതമിനെ വിളിച്ച് വരുത്തി ഇക്കാര്യങ്ങൾ പറയുകയും പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി പുഴയിൽ ചാടിയതിന് പിന്നാലെ പെൺകുട്ടിയെ രക്ഷിക്കാനായി ഗൗതം ചാടിയെങ്കിലും മുങ്ങി പോകുകയായിരുന്നു.