ബ്രിസ്റ്റോളിൽ താമസിക്കുന്ന ക്ലെമെൻസ് നീലംകാവിലിന്റെ മാതാവ് തൃശ്ശൂർ നീലംകാവിൽ മൂട്ടിക്കൽ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേൽ (65) രാത്രി 9 മണിക്ക് നിര്യാതയായി. സംസ്കാരം തൃശ്ശൂർ കുര്യാച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. മക്കൾ : ക്ലെമെൻസ് (ബ്രിസ്റ്റോൾ യുകെ), ലോറൻസ് (ഹെരെഫോർഡ് യുകെ), ടെറൻസ് (ബാംഗ്ലൂർ). മരുമക്കൾ : സുജ കിഴക്കുംപുറത്ത്, ലിസി പുതുശ്ശേരി, ജിനു കാനേകാട്ടിൽ. കൊച്ചുമക്കൾ: ഷാർലറ്റ്, ഏഞ്ചലിൽ, ജോസഫ് നേഥൻ, ജസ്സിക്കാ, സേറാ. പരേതയുടെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ യുകെ ബ്രിസ്റ്റോൾ മലയാളി സമൂഹം പങ്കുചേരുന്നു.
ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അനുശോചനങ്ങൾ അറിയിക്കുന്നു
Leave a Reply