യൂ കെ യിലെ കാലാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മൂലം മലേറിയ പടരാൻ സാധ്യതകൾ ഏറെയെന്ന് വിദഗ്ധസമിതി. ബ്രിട്ടനിലുടനീളം മാറിവരുന്ന കാലാവസ്ഥയാൽ കൊതുകുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇതുമൂലം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുവാനും കാരണമാകും. ഇതിനെ സംബന്ധിച്ചു രൂപീകരിച്ച വിദഗ്ധസമിതിയുടെ കണ്ടത്തെലിൽ 200 മുതൽ 250 മില്യൺ വരെ പ്രാണികൾ വർധിക്കുമെന്നാണ് റിപ്പോർട്ട്‌.

ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ വേനൽ 35 ഡിഗ്രി വരെ കൂടുതലാണ്. ഇക്കഴിഞ്ഞ വേനൽകാലത്തു യൂ കെ യിലെ താപനില ഏറ്റവും ഉയർന്നതായി റെക്കോർഡുകൾ സൂചിപ്പിക്കുന്നു. യൂ കെ യിൽ പ്രവചിച്ച ഉയർന്ന താപനിലയും വർധിച്ചുവരുന്ന മഴയും ഈ കൊതുകിനു ഇണചേരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ അന്തരീക്ഷം തന്നെ സൃഷ്ടിക്കും. ” രോഗബാധയുള്ള യൂറോപ്യൻ കൊതുകുകൾ രാജ്യങ്ങളുടെ അതിർത്തികളെ ബഹുമാനിക്കാത്തതുകൊണ്ട് ഇത് ചിലപ്പോൾ മരണകാരണങ്ങൾ ഉണ്ടാകുന്നത് യൂ കെ തീരങ്ങളിൽ എത്തുമ്പോൾ മാത്രമായിരിക്കും. ആഗോളതാപനവും, ചൂട് വർധനവും കൊതുകുകളുടെ ജനസംഖ്യയെ ഉയർത്തിയേക്കും. ഡെങ്കി,സീക്ക എന്നീ ആഗോളപകർച്ചവ്യാധികൾ സംഭവ്യമാകുന്നതും ഇപ്രകാരമായിരിക്കും. നിലവിൽ ഓരോ മനുഷ്യനും 200 ദശലക്ഷം പ്രാണികൾ എന്ന കണക്കിലെടുത്താൽ ഈ വർഷം അവ 250, 000, 000ആയി ഉയരുമെന്ന് ഞാൻ പ്രവചിക്കുന്നു. ” വിദഗ്ധസമതിയിൽ അംഗമായ ഡോ. ഹൊവാഡ് കാർട്ടർ വൈൽഡേർനെസ്സ് മെഡിക്കൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Prof Chris Whitty

ഇപ്രകാരം ആഗോളതാപനം ക്രമാതീതമായി ഉയർന്നുവന്നാൽ ഇംഗ്ലണ്ടിനെയും വെയ്ൽസിലെയും ജനങ്ങളെ ഏഷ്യൻ കടുവ കൊതുകുകൾ രോഗബാധിതരാകും. ഭാഗ്യവശാൽ ഇപ്പോഴത്തെ റിപ്പോർട്ട്‌ അനുസരിച്ചു ഇവ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലേക്ക് പാത മാറ്റിയെന്നാണ് അറിവ്. പൊതുജനാരോഗ്യ വിഷയങ്ങളെ സംബന്ധിച്ച ചീഫ് ശാസ്ത്ര ഉപദേശകൻ പ്രൊഫ്‌. ക്രിസ് വിറ്റി ചെറുപ്രാണികളുടെ സാന്നിധ്യത്തെ സീക്കയുടെ മുന്നറിയിപ്പായി കണക്കിൽ എടുക്കണമെന്ന് എം പി മാർക്ക് നിർദ്ദേശം നൽകി.