വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അഹമ്മദ് (36)ഒളിവിലാണ്.
മൂന്ന് കുട്ടികളുടെ മാതാവായ മുപ്പത്തിരണ്ടുകാരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവാഹമോചിതയാണ് ഇവര്‍. ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായും അടുത്ത് തന്നെ ആശുപത്രി വിടുമെന്നും സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹമ്മദ് യുവതിയെ വിവാഹാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവതി ഇക്കാര്യം നിരസിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നത്.