തണുപ്പ് കാലം എന്നത് സുഖമുള്ള കാലാവസ്ഥയാണെങ്കിലും അധികം തണുപ്പ് പലപ്പോഴും നമ്മളെ രോഗിയാക്കും എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയും ആയി മാറുന്നു. പെട്ടെന്ന് മഴയില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന കാലാവസ്ഥാ മാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത് രോഗങ്ങളുടെ രൂപത്തില്‍ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ തണുപ്പും അതുണ്ടാക്കുന്ന രോഗങ്ങളും നമ്മളില്‍ ചിലരെ അതികഠിനമായി ബാധിക്കും.
യുകെയിൽ ഈ മഞ്ഞുകാലത്തു ഇതുവരെ അര ഡസന്‍ പേരുടെ എങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആരോഗ്യമുള്ളവര്‍ക്കു പോലും ആര്‍ട്ടിക് ഐസ് കടന്നുവരുന്ന ബ്രിട്ടീഷ് മഞ്ഞുകാലം അപകടം നിറഞ്ഞതാണ് എന്നിരിക്കെ കേരളത്തില്‍ നിന്നെത്തുന്ന മാതാപിതാക്കള്‍ക്ക് യുകെയിലെ തണുപ്പിനെ അതിജീവിക്കുക എന്നത് പ്രയാസം തന്നെ ആയിരിക്കും. കോവിഡു കാലത്തിനു ശേഷം എത്തുന്ന ക്രിസ്മസ് ആഘോഷത്തിനായി നൂറുകണക്കിന് മാതാപിതാക്കളാണ് ഇപ്പോള്‍ യുകെ മലയാളികളായ മക്കളുടെ സമീപം എത്തിയിരിക്കുന്നത്. ഇവരില്‍ ജീവിത ശൈലി രോഗം പിടികൂടാത്തവര്‍ വിരളവുമാണ്.
മഞ്ഞു വീണു മൈനസില്‍ ഭൂമി വിറച്ചു നില്‍കുമ്പോള്‍ പുറത്തിറങ്ങിയാല്‍ ആരോഗ്യ നില ഏതു നിമിഷവും വഷളാകാന്‍ നിമിഷങ്ങള്‍ മതിയെന്നതാണ് തുടര്‍ച്ചയായി എത്തുന്ന മരണങ്ങള്‍ നല്‍കുന്ന സൂചന. യുകെയില്‍ നിരവധി വര്‍ഷം ജീവിച്ചു തണുപ്പ് ശീലമായ യുകെ മലയാളികള്‍ പോലും ഇപ്പോള്‍ ആഴ്ചകളായി രോഗകിടക്കയിലാണ്. പലയിടത്തും ആന്റിബയോട്ടിക്കുകള്‍ പോലും ലഭിക്കാനില്ല എന്നതാണ് വാസ്തവം.
പനി ശക്തമായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഓടിയെത്തുന്നവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം വീട്ടില്‍ പറഞ്ഞു വിടുമ്പോള്‍ കുറിച്ച് നല്‍കുന്ന അമോക്‌സിലിന് ആന്റി ബയോട്ടിക് ലഭിക്കാന്‍ ഒരു ദിവസം വരെ പലയിടങ്ങളില്‍ അലഞ്ഞവര്‍ ഏറെയാണ്. അമോക്‌സിലിനും പെന്‍സുലിനും അടക്കമുള്ള ആന്റിബയോട്ടിക്കുകള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില്‍ ഈ തണുപ്പ് കാലം അതിജീവിക്കാന്‍ ഓരോ യുകെ മലയാളിയും അതീവ ജാഗ്രത നല്‍കിയേ മതിയാകൂ. പ്രത്യേകിച്ചും പ്രായം ചെന്നവരെയും കുഞ്ഞുങ്ങളെയും തണുപ്പില്‍ നിന്നും സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും കൂടിയാണ് അടിക്കടി ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്.
ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് അലര്‍ജി സീസണുകള്‍ അപകടകരമാണ് എന്നത് തന്നെയാണ്. ഓരോ വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും അനുസരിച്ചാണ് രോഗം അവരെ ബാധിക്കുന്നതും. എന്നാല്‍ ഇതിനെല്ലാമുള്ള പരിഹാരവും സീസണല്‍ അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാം.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക പലര്‍ക്കും അത്ഭുതം തോന്നാം, തണുപ്പ് കാലവും കരളിന്റെ ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധം എന്നുള്ളത്. എന്നാല്‍ സത്യമാണ് തണുപ്പ് കാലത്ത് നമ്മുടെ അലര്‍ജിയുമായി കരള്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഈ സമയം ശരീരത്തില്‍ നിന്ന് ടോക്‌സിനെ കൃത്യമായ രീതിയില്‍ ശുദ്ധീകരിക്കുന്നതിന് കരളിന് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ തകരാറ് സംഭവിക്കുന്നതിന് ഇടയാക്കുന്നു. ഇത് വഴി ശരീരം രോഗങ്ങളെ തിരഞ്ഞ് പിടിക്കുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം കൃത്യമാക്കുക എന്നതാണ് നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.
ഇതിന് പരിഹാരം കാണുന്നതിനും കരളിന്റെ ആരോഗ്യം കൃത്യമാക്കുന്നതിനും വേണ്ടി 1 ടേബിള്‍സ്പൂണ്‍ എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത് മൂന്ന് ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ്. ഇത് മികച്ച ഫലം നല്‍കും. ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആന്റിഓക്സിഡന്റ് കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ ഫ്‌ലേവനോയിഡാണ് ക്വെര്‍സെറ്റിന്‍.
ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ അലര്‍ജി വിരുദ്ധ പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. നിങ്ങളുടെ ഭക്ഷണരീതിയില്‍ അല്‍പം പച്ച ഉള്ളി ചേര്‍ക്കുക. ഇത് നിങ്ങള്‍ക്ക് ക്വെര്‍സെറ്റിന്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉള്ളി കഴിക്കാന്‍ താല്‍പ്പര്യപ്പെടാത്തവര്‍ക്ക് ആപ്പിള്‍, മുന്തിരി, ക്രൂസിഫറുകള്‍, സിട്രസ് പഴങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കാം.
കഫം ഒഴിവാക്കുക
തണുപ്പ് കാലത്ത് പലരിലും കഫം വളരെ കൂടുതലാണ്. ഈ പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇത് പലപ്പോഴും നമ്മുടെ ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും തണുപ്പ് കാലം കൂടുതൽ കഠിനമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ പരമാവധി കഫത്തെ പുറത്ത് കളയുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി കാശിത്തുമ്പ, ഏലം, ഇരട്ടിമധുരം, ഒറിഗാനോ തുടങ്ങിയ ഉൽപ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചായയിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കഫത്തിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.
ആവണക്കെണ്ണ
ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശുദ്ധമായ ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും അലർജി പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും വെളുത്ത രക്താണുക്കൾ നിർണായക പങ്ക് വഹിക്കുന്നു. ഇത് അടിവയറ്റിൽ പുരട്ടുമ്പോൾ അത് ചെറുകുടലിനെ ഉത്തേജിപ്പിക്കുകയും ദഹന പ്രശ്‌നങ്ങളേയും ടോക്‌സിനേയും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
തേനും വെളുത്തുള്ളിയും
കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു കിടിലന്‍ ഒറ്റമൂലിയാണ് തേനും വെളുത്തുള്ളിയും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശൈത്യകാല അസ്വസ്ഥതതയെ നേരിടുന്നതിന് വേണ്ടി വെളുത്തുള്ളി 10 എണ്ണം, ഗ്രാമ്പൂ തേന്‍ എന്നിവ എടുക്കുക. ഇത് എല്ലാം മിക്‌സ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കരളിന്റെ ആരോഗ്യം വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് തേനും വെളുത്തുള്ളിയും.
Leave a Reply