ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വീണ്ടും കഠിനമായ തണുത്ത കാലാവസ്ഥ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നു. ഈ വാരാന്ത്യത്തിൽ ബെർട്ട് കൊടുങ്കാറ്റ് വീശി അടിക്കുന്നതാണ് തണുപ്പ് കൂടുന്നതിന് പിന്നിൽ. കൊടുങ്കാറ്റ് വീശിയടിക്കുന്നതു മൂലം വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.


സ്കോട്ട് ലൻഡിൽ ഇന്ന് താപനില -10 C യിലേയ്ക്ക് താഴാൻ സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നു. സ്‌കോട്ട്‌ ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ 40-60mph (65-96km/h) വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത് . ശനി, ഞായർ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും നിരവധി യെല്ലോ അലർട്ട് നൽകപ്പെട്ടിരുന്നു. തണുപ്പ് കൂടുന്നതു കൊണ്ട് പകൽ സമയത്തെ കാലാവസ്ഥ ദിവസം മുഴുവൻ 6 ഡിഗ്രി സെൽഷ്യസിൽ കൂടുമെന്ന് പ്രതീക്ഷിക്കുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും ഉടനീളം ശനിയാഴ്ച മുഴുവനും 50-75 മില്ലിമീറ്റർ (2-3 ഇഞ്ച്) മഴ വ്യാപകമായി പെയ്തേക്കാമെന്നുള്ള മുന്നറിയിപ്പും നല്കപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ മൂലം റോഡ് , റെയിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. എയർപോർട്ടിൽ പോകുന്നവർ ഈ സാധ്യത മുൻകൂട്ടി കണ്ട് വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണം.