സ്വന്തം ലേഖകൻ
ലണ്ടൻ : ഒന്നിന് പുറകെ ഒന്നായി അനേകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുവാൻ തയ്യാറെടുക്കുന്നു. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ വളരെ നേരത്തേ തന്നെ ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കൊയിനിനെ സ്വന്തം കറൻസിയായി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഡോളറും ബിറ്റ്കൊയ്‌നുമാണ് നിലവിൽ എൽ സാൽവഡോറിന്റെ കറൻസികൾ. ബ്രസീൽ 2017 മുതൽ തന്നെ ക്രിപ്റ്റോ കറൻസികൾ ട്രേഡ് ചെയ്യുന്ന രാജ്യമായിരുന്നു. ഇതേ തുടർന്ന് അർജന്റീനയും ക്രിപ്റ്റോയിലേയ്ക്ക് നീങ്ങുവാനുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ കൊളംബിയയും , ബ്രസീലും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം തന്നെ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളായി മാറുകയാണ്.
അതിന്റെ ഭാഗമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പദ്ധതികളിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അതിന്റെ നേട്ടങ്ങളും പരിശോധിക്കാൻ ഒരു കൂട്ടം ബ്ലോക്ക്ചെയിൻ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി. JAN3 സിഇഒ സാംസൺ മോവ്, മാർക്കറ്റിംഗ് ഡയറക്ടർ റൗൾ വെലാസ്‌ക്വസ്, CMO എഡ്വിൻ റിവാസ്, RSK ലാബ്‌സ് സഹസ്ഥാപകൻ ഡീഗോ ഗുട്ടറസ്, ബിംഗ്‌എക്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് കൺസൾട്ടന്റ് ക്രിസ്റ്റ്യൻ ക്വിന്റേറോ, ട്രോപികസ് സഹസ്ഥാപകൻ മൗറീസിയോ ടൊവാരസ് എന്നിവരുൾപ്പെടെ വിവിധ ബ്ലോക്ക്ചെയിൻ വിദഗ്ദ്ധർ ഈ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
ആരോഗ്യ , ബില്ലിംഗ്, ലാൻഡ് രജിസ്ട്രി തുടങ്ങിയ മേഖലകളിലും ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുവാനും , ജനകീയ മേഖലകളിലെ തൊഴിൽ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചും പെട്രോ സൂചന നൽകി. ഈ നൂതന സാങ്കേതിക വിദ്യ ജനങ്ങളുടെ അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
അതോടൊപ്പം ബ്രസീലിയൻ സെനറ്റ് ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് നികുതി ചുമത്തുന്ന നിയമം പാസാക്കി, ക്രിപ്റ്റോ കറൻസി വരുമാനത്തിന് 15% നികുതി ഈടാക്കുന്ന നിയമമാണ് ബ്രസീൽ പാസാക്കിയത്. വിദേശ നാണയ വിനിമയം ഉപയോഗിച്ച് നടത്തിയ ക്രിപ്‌റ്റോകറൻസി വാങ്ങലുകൾക്ക് നികുതി ചുമത്തുന്നതിനുള്ള നിയമം ബ്രസീലിയൻ സെനറ്റ് പാസാക്കി. ക്രിപ്‌റ്റോകറൻസി വാങ്ങലുകൾ ഉൾപ്പെടെ, വിദേശത്ത് നിക്ഷേപം നടത്തുന്ന ബ്രസീലുകാർക്ക് ബാധകമായ ചില നികുതികൾ നിർവചിക്കുന്ന ബിൽ 4,173/2023 ബ്രസീലിയൻ സെനറ്റ് അംഗീകരിച്ചു.
നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Leave a Reply