ബിഹൈൻഡ് ഫുഡ്സ് എയർ യൂടൂബ് ചാനലിൽ നടന്ന ഒരു ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ച. കേരളത്തിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്ന് ചർച്ചക്കിടെ ഒരു സ്വാമി നടത്തിയ പരാമർശമാണ് വിവാദ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. ഷോ പകർത്തിയിരുന്ന ക്യാമാറാമാൻ മലപ്പുറം സ്വദേശിയായിരുന്നു. ഇത് അറിയാവുന്ന അവതാരകൻ നേരിട്ട് അദ്ദേഹത്തിനോട് അഭിപ്രായം തേടി. കൂടാതെ താനും മലപ്പുറം സന്ദർശിച്ചിട്ടുണ്ടെന്ന് അവതാരകൻ പറഞ്ഞു. ഇതോടെയാണ് സ്വാമിയുടെ വാദം പൊളിയുന്നത്.
സംഭാഷണം ഇങ്ങനെ;സ്വാമി: കേരളത്തിലെ ഒരു ജില്ലയിൽ ഹിന്ദുക്കൾക്ക് പ്രവേശിക്കാൻ സാധിക്കില്ല
ചർച്ചയിൽ പങ്കെടുത്ത മറ്റൊരു യുവതി: ഏത് ജില്ല എന്ന് ചോദിക്ക്അവതാരകൻ: ഏത് ജില്ലയാണത്.
സ്വാമി : മലപ്പുറം. മലപ്പുറം ജില്ലഅവതാരകൻ: ഞാൻ മലപ്പുറം പോയിട്ടുണ്ട്. (ക്യാമറാമാനെ ചൂണ്ടി) അയാളും മലപ്പുറമാണ്.
നിങ്ങൾ മലപ്പുറമല്ലെ.സ്വാമി: അങ്ങനെയുണ്ടെന്ന് അവിടെയുള്ള ഒരാൾ പറഞ്ഞതാണ്ക്യാമറമാൻ: അതേ മലപ്പുറമാണ്. അവിടെ ആർക്ക് വേണമെങ്കിലും പോകാം.
സ്വാമിയുടെ പരാമർശനം പൊളിഞ്ഞതോടെ വ്യാപക ട്രോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒത്തില്ലെന്ന മുകേഷിന്റെ മീമാണ് മിക്ക ട്രോളുകളിലും ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്തിനെതിരെ നേരത്തെയും സമാന രീതിയിൽ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പുതിയ ട്രോൾ പുറത്തുവന്നതോടെ ഇതും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
Leave a Reply