പ്രണവ് രാജ്

അഗര്‍ത്തല :  ത്രിപുര , നാഗാലാ‌‍ന്‍ഡ് , മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുമ്പോള്‍ ,  പട്ടിക്ക് എല്ലിൻ കഷണം നൽകി തൃപ്തിപ്പെടുത്തുന്നതുപോലെ കോൺഗ്രസിന് മേഘാലയ നല്‍കി ബി ജെ പി തൃപ്തിപ്പെടുത്തുമോ എന്ന് മാത്രമാണ് ഇനിയും അറിയേണ്ടത് .

കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിക്ക് പുറത്തേയ്ക്ക് ആം ആദ്മി പാര്‍ട്ടി വളരുന്നത് തടയാന്‍ പഞ്ചാബ് എന്ന എല്ലിന്‍ കഷണം കോണ്ഗ്രസിന് നല്കികൊണ്ടായിരുന്നു ബി ജെ പി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വന്‍ ക്രമക്കേടുകള്‍ നടത്തി ജയിച്ചു വന്നത് .  അടുത്ത ലോകസഭ ഇലക്ഷന്‍ വരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെപ്പറ്റി പരാതി ഉന്നയിക്കാതിരിക്കാനായിരുന്നു കോണ്ഗ്രസ് ഈ എല്ലിന്‍ കഷണം വാങ്ങി ബിജെപിയ്ക്ക് മുന്നില്‍ വാലാട്ടി നിന്നതും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ത്രിപുരയിലെ പത്ത് സീറ്റുകളില്‍ വിജയിച്ച കോണ്ഗ്രസ് ഇപ്രാവശ്യം ഒരു സീറ്റ് പോലും നേടാനാവാതെ വട്ടപൂജ്യത്തിലേയ്ക്ക് എത്തിയിരിക്കുന്നു . ത്രിപുരയിൽ കോണ്ഗ്രസ്സിന്റെ വോട്ടിംഗ് ശതമാനം 36 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേയ്ക്ക് കുറഞ്ഞു . കോണ്ഗ്രസ് നേതാക്കളെല്ലാം ലക്ഷങ്ങള്‍ വാങ്ങി ബി ജെ പി യില്‍ എത്തി ചേര്‍ന്നു . ശരിക്കും ബി ജെ പി യുടെ ”   ബി ടീം   ” തന്നെയായിരുന്നു ഇപ്രാവശ്യം ത്രിപുരയിലെ കോണ്ഗ്രസ് .  ചുരുക്കത്തില്‍ കോണ്ഗ്രസ്സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇപ്രാവശ്യം ത്രിപുരയിലുണ്ടായത് .

ആര്‍ക്കും വിലയ്ക്ക് വാങ്ങാവുന്നവര്‍ ആയി കോണ്ഗ്രസ് എം എല്‍ എ മാര്‍ മറി . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഇതേ രീതിയിലുള്ള വില്‍പ്പന നടക്കും . ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയധികം തരംതാണ ഒരു പ്രസ്ഥാനമായി കോൺഗ്രസ് അധപതിച്ചു . ബി ജെ പി യുടെ ചാക്കിന്റെ കനം കൂടിയാല്‍ കേരളത്തിലും കോണ്‍ഗ്രസ്സുകാര്‍ അത് വാങ്ങി ബി ജെ പി യില്‍ ചേരാന്‍ തയ്യാറാകും . ഇന്നത്തെ കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ , എം പിമാര്‍ നാളത്തെ ബി ജെ പി എം എല്‍ എ അല്ലെങ്കില്‍ എം പി ആയി മാറുന്ന തരംതാണ രാഷ്ട്രീയമാണ് ഇന്ത്യ മുഴുവനിലും നടക്കുന്നത് . അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചന്തയില്‍ നല്ല വിലക്ക് വില്‍ക്കുന്ന ഒരുപാട് കോണ്‍ഗ്രസ്സ് നേതാക്കളെ ബി ജെ പിക്ക് ലഭിക്കും എന്നാണ്‌ ഇപ്രാവശ്യത്തെ ത്രിപുര തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് .