ക്രൂരതയുടെ പൈശാചിക മുഖത്തിനെതിരെ ! സംഘപരിവാര്‍ പീഡന പരമ്പരകള്‍ക്കെതിരെ രാഹുല്‍ഗാന്ധിക്കൊപ്പം ‘നിര്‍ഭയ’യുടെ മാതാപിതാക്കളും തെരുവിലിറങ്ങി……
കശ്മീരിലെ ആസിഫയുടെ അരും കൊലയില്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും. ഇന്നലെ അര്‍ദ്ധരാത്രി ബിജെപിയുടെ ഡല്‍ഹി ഓഫിസിലേക്കു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആസിഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചിന്റെ ഭാഗമായി.
ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം എത്തിയാണു മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തി.
കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
കത്വ സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നിഷ്‌കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു
Leave a Reply