ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോ ഫാറ്റ് സ്പ്രെഡു കളും ക്യാരറ്റും പയറുമൊക്കെയായി നിങ്ങളുടെ ഭക്ഷണം സമ്പുഷ്ടമാണെന്നും ആരോഗ്യപരമാണെന്നുമുള്ള ധാരണയിൽ ആയിരിക്കും നമ്മൾ. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. നമ്മളുടെ വയറ്റിനുള്ളിലെ സൂക്ഷ്മാണുക്കൾക്ക് ആവശ്യമായ രീതിയിലുള്ള ഭക്ഷണ രീതിയല്ല നമ്മൾ പാലിച്ചു പോരുന്നത് എങ്കിൽ നമുക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോബയോം, നമ്മുടെയൊക്കെ വയറിനുള്ളിലെ ശതകോടിക്കണക്കിന് വരുന്ന സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ കൃത്യമായ ഭക്ഷണ രീതിയിലൂടെ പരിപാലിച്ചാൽ പ്രായമേറുന്നത് തടയാനാവും എന്ന് മാത്രമല്ല ഭാരം കുറയ്ക്കാനും, രോഗങ്ങൾ നിയന്ത്രിക്കാനുമാകും.
ടൈപ്പ് 2 ഡയബറ്റിസ് ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വയറിനുള്ളിലെ ബാക്ടീരിയകളെ അറിഞ്ഞു ഭക്ഷണം കഴിക്കുക എന്നത്. ഒരു പരീക്ഷണമെന്ന നിലയിൽ നാല് ആഴ്ച അടുപ്പിച്ച് രണ്ട് നേരം പ്രൊസസ് ചെയ്ത മാംസവും സമാനമായ രീതിയിലുള്ള ഭക്ഷണങ്ങളും കഴിച്ചു നോക്കി. മൂന്ന് കിലോയാണ് കൂടിയത്. വയറിന് ചുറ്റുമുള്ള കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്തു. ബ്ലഡ് പ്രഷർ കൂടിയെന്ന് മാത്രമല്ല ഇൻസുലിൻ റെസിസ്റ്റന്റ് ഡയബറ്റിക് ആവാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തു. വിസർജനത്തിൻെറ സാമ്പിൾ എടുത്തു നോക്കിയപ്പോഴാവട്ടെ മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ബാക്ടീരിയകളുടെ അളവ് വലിയതോതിൽ കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല വയറിന് ദോഷം വരുന്ന ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്തു. പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ആമാശയത്തെയും ആരോഗ്യത്തെയും എത്രമാത്രം ബാധിക്കുന്നു എന്ന് കണ്ടെത്താനുള്ള ഒരു ചെറിയ പരീക്ഷണം ആയിരുന്നു അത്. ഫിർമിക്യൂട് സ് എന്ന് പേരുള്ള ഒരുതരം ബാക്ടീരിയ നമ്മുടെ ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം സ്വന്തം ആവശ്യത്തിനു വേണ്ടി വലിച്ചെടുത്തു നമ്മെ ബുദ്ധിമുട്ടിക്കുന്ന ഇനമാണ്.അതായത് ജങ്ക് ഫുഡ് എത്രമാത്രം അധികം കഴിക്കുന്നോ, അത്രമാത്രം രോഗ സാധ്യതയും വർധിക്കും.
പഞ്ചസാര, കൃത്രിമ മധുരപലഹാരങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കണം.പരിപ്പ്, നട്സ്, ഒലിവ് ഓയിൽ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പച്ചക്കറികളിൽ ‘നല്ല’ സൂക്ഷ്മാണുക്കൾക്ക് ഇഷ്ടപ്പെടുന്ന രാസവസ്തുക്കളാണുള്ളത്. പുളിപ്പിച്ച ഭക്ഷണങ്ങളായ കെഫിർ, പോലുള്ളവ നിങ്ങളുടെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മാണുക്കൾക്ക് പ്രിയപ്പെട്ടതാണ്.
ചിക്കൻ ടിക്ക മസാല, മുളകും നാരങ്ങയും ചേർത്ത പ്രോൺ കോർജെറ്റിയും സ്പാഗെറ്റിയും, ക്രീമി കാശ്യു ആൻഡ് സ്‌ക്വാഷ് കറി എന്നിവ ആരോഗ്യപ്രദമായ ഭക്ഷണമാണ്.
Leave a Reply