ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മെയ്‌ 6 ന് നടക്കുന്ന കിരീടധാരണം നടക്കുന്ന കൊറോണേഷൻ തിയേറ്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ രഹസ്യ പകർപ്പ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങുകൾ നടക്കുക. കിരീടധാരണ ഘട്ടം പുനർനിർമ്മിക്കുന്നതിനായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബോൾറൂമിൽ ചർച്ചകൾ നടക്കുകയാണ്. ഈ ആഴ്ച പരിശീലനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജാവും രാജ്ഞിയും ഇതിനാവശ്യമായ കൊറിയോഗ്രാഫി പഠിക്കുകയാണ് നിലവിൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോൾഡൻ ഓർബ് എന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമാണ് വേദി തയാറാക്കുന്നത്. അന്നേ ദിവസം മറ്റ് അപകടങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ബിൽഡർമാർ ഇപ്പോൾ അതിന്റെ പണിയിലാണെന്നും, ഉടൻ പൂർത്തീകരിക്കുമെന്നാണ് കൊട്ടാരം അധികൃതർ നൽകുന്ന വിശദീകരണം. രാജാവിനും രാജ്ഞിക്കുമൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കും പരിശീലനം ബാധകമാണ്. കൊച്ചുമക്കളും, അതിനോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും ഇരുവർക്കും ഒപ്പം പങ്കെടുക്കുന്നു.

പിന്നീട്, കിരീടധാരണ തീയതിയോട് ചേർന്ന്, വെസ്റ്റ്മിൻസ്റ്റർ ആബിക്കുള്ളിൽ അതേ അനുപാതത്തിൽ ഒരു സ്റ്റേജ് നിർമ്മിക്കും. 1953 ജൂണിൽ അന്തരിച്ച രാജ്ഞി ഉപയോഗിച്ചതിന് സമാനമായി ഉയർത്തിയാണ് പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ചടങ്ങുകൾ എല്ലാവർക്കും കാണുവാൻ അവസരം നൽകുന്നു. അതേസമയം,റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് രാജാവിന് ഒരു കുതിരയെ നൽകിയിട്ടുണ്ട്. ഏഴ് വയസ്സുള്ള കറുത്ത മാരിയായ നോബിൾ, വിൻഡ്‌സറിലെ റോയൽ മ്യൂസിൽ സ്ഥിരതാമസമാക്കുകയാണെന്ന് കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു. റോയൽ മ്യൂസിൽ വെച്ച് നോബിളിനെ കണ്ടതിൽ ചാൾസിന് സന്തോഷമുണ്ടെന്ന് പറയുന്നു.