ന്യൂസ് ഡെസ്ക് , മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാരിൽ ഭൂരിഭാഗം ആളുകളും പ്രീ സ്കൂൾ കുട്ടികളുടെ മാതാപിതാക്കളാണ് ഇവർക്ക് ചൈൽഡ് കെയർ ആക്സസ് ചെയ്യാൻ സാധിക്കാത്തതിനാൽ കുട്ടികളുടെ സംരക്ഷണത്തിനായി വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഏകദേശം 50% നഴ്സറികൾ അടച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട് . സർക്കാരിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ മാതാപിതാക്കൾ പ്രധാന ജോലിക്കാർ അല്ലെങ്കിൽ കുട്ടികളെ സ്കൂളിലേയ്ക്കോ നഴ്സറികളിലേയ്ക്കോ കുട്ടികളെ അയക്കാൻ പാടില്ല.


എൻഎച്ച്എസി-ലെ ഡോക്ടറായ അഡെലെ ഹോളണ്ട് തനിക്ക് തന്റെ കുട്ടികളെ പിരിയുന്നത് വളരെ പ്രയാസമാണെന്നും അവരാണ് തൻെറ ലോകമെന്നും അവരെ താൻ വളരെയധികം മിസ്സ് ചെയ്യുന്നു എന്നും പറഞ്ഞു. ഡോക്ടറിന് ആറും, നാലും വയസ്സുള്ള രണ്ട് കുട്ടികളാണ് ഉള്ളത്. നാലു വയസ്സുള്ള മകൻ ഹാരിയുടെ നഴ്സറി അടയ്ക്കുകയും കൂടാതെ ചൈൽഡ് മൈൻഡർ ജോലി നിർത്തുകയും ചെയ്തു. ഇതോടുകൂടി അഡെലെക്ക് ഒന്നുങ്കിൽ ജോലി ചെയ്യാതെ വീട്ടിലിരിക്കുകയോ അല്ലെങ്കിൽ മൂന്നുമാസം കുട്ടികളെ പിരിഞ്ഞിരികുകയോവേണം. എൻഎച്ച്എസ് പ്രവർത്തകരുടെ കുറവ് ഉള്ളതിനാൽ ഈ സമയം ജോലിയിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. അതുകൊണ്ട് ഹാരിയെ മുൻ പങ്കാളിക്കൊപ്പം താമസിക്കുവാനും എവിയെ അഡെലിന്റെ അമ്മയോടൊപ്പം താമസിക്കുവാനും അയച്ചു. പല എൻഎച്ച്എസ് ജീവനക്കാർക്കും ഇതേ വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ നഴ്സറികളിൽ ഭൂരിഭാഗവും സർക്കാർ ഉടമസ്ഥതയിൽ ഉള്ളതല്ല .അതുകൊണ്ടു തന്നെ കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ തുറന്നു പ്രവർത്തിക്കുന്നതിന് പലർക്കും താൽപര്യമില്ല. ലണ്ടൻ ഏർലി ഇയേഴ്സ് ഫൗണ്ടേഷൻ ശൃംഖലയുടെ ഭാഗമായ ഗംബൂട്ട്സ് നഴ്സറിയിൽ നഗരത്തിലുടനീളമുള്ള പ്രധാന ജീവനക്കാരുടെ  കുട്ടികളെ നോക്കുന്നുണ്ട്. ഇവർക്ക് 39 നഴ്സറികൾ ആണ് ഉള്ളത് ഇതിൽ 19 എണ്ണം അടച്ചിട്ടിരിക്കുകയാണ് . പ്രവർത്തിക്കുന്ന നഴ്‌സറിയിൽ അത്യാവശ്യ സേവനങ്ങളും മറ്റും നൽകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജൂൺ ഓ സള്ളിവൻ അറിയിച്ചു .

നഴ്സറി സ്റ്റാഫുകൾക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ലഭ്യമല്ല എന്നും അത് അടിയന്തരമായി ലഭിക്കേണ്ടതുണ്ട് എന്നും നാഷണൽ ഡേ നഴ്സറി അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് പൂർണിമ തനുക്കു ആവശ്യപ്പെട്ടു. നഴ്സറി സ്റ്റാഫുകൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന പ്രധാന ജീവനക്കാരുടെ കുട്ടികളെ ആണ് നോക്കുന്നതെന്നും അതു കഴിഞ്ഞ് ഈ ഉദ്യോഗസ്ഥർ കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോകുവാൻ നഴ്സറികളിൽ വരികയും ചെയ്യുന്ന കാര്യം ആശങ്കയുണർത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.