ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന കോസ്മെറ്റിക് സർജറി പരസ്യങ്ങൾ നിരോധിക്കും. 2022 മെയ് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് യുകെ പരസ്യ നിരീക്ഷണ വിഭാഗം അറിയിച്ചു. 18 വയസ്സിന് താഴെയുള്ളവരെ ആകർഷിക്കുന്ന സ്തനവളർച്ച, സൗന്ദര്യം വർധിക്കാനായി മുഖത്തു നടത്തുന്ന ചികിത്സ തുടങ്ങിയ പ്രവർത്തനങ്ങൾ ഇനിമുതൽ മാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ കമ്പനികൾക്ക് സാധിക്കില്ല. ഇത്തരത്തിലുള്ള ടിവി പ്രോഗ്രാമുകളും വിലക്കും. യുകെയിലെ എല്ലാ പരസ്യകമ്പനികളും പാലിക്കേണ്ട നിയമങ്ങൾ തയ്യാറാക്കുന്ന കമ്മിറ്റി ഫോർ അഡ്വർടൈസിംഗ് പ്രാക്ടീസ് (CAP) ന്റെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന പരസ്യങ്ങളുടെ ദോഷ വശത്തെപ്പറ്റി നേരത്തെ തന്നെ ആശങ്കകൾ ഉണ്ടായിരുന്നു. കോസ്മെറ്റിക്ക് സർജറിയ്ക്ക് തയ്യാറാകുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം, നടപടിക്രമങ്ങളുടെ അപകടസാധ്യതകൾ,സങ്കീർണതകൾ എന്നിവയെപ്പറ്റി ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ തീരുമാനം കൈകൊണ്ടത്.

ഇൻജക്‌റ്റബിൾ ട്രീറ്റ്‌മെന്റുകൾ, കെമിക്കൽ പീൽസ്, ലേസർ അല്ലെങ്കിൽ ലൈറ്റ് ട്രീറ്റ്‌മെന്റുകൾ പോലുള്ള ചികിത്സകൾ പരസ്യപ്പെടുത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. ഈ വർഷമാദ്യം, പരസ്യ നിയമങ്ങൾ ലംഘിച്ചതിന് സമൂഹ മാധ്യമങ്ങളിലെ പ്രമുഖ താരങ്ങൾക്കെതിരെ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി രംഗത്തെത്തിയിരുന്നു.