യൂറോപ്പിലെ പ്രമുഖകലാസാംസ്‌കാരിക സംഘടനായായ കോസ്മോപൊളിറ്റൻ ക്ലബ്ബ് ബ്രിസ്റ്റൾ, നവരാത്രി സംഗീതോത്സവം ആയ “ശ്രീരാഗം “-സീസൺ 2 നോട്‌ അനുബന്ധിച്ചു കേരളീയ പൈതൃക കലയായ ” കഥകളി ” അവതരിപ്പിക്കുന്നു. കലാചേതേന കഥകളി കമ്പനിയുമായി സഹകരിച്ചാണ് ഈ ദൃശ്യ വിസ്മയ കല പ്രേക്ഷകർക്ക് മുൻപായി അവതരിപ്പിക്കുന്നത്. സുന്ദരവും സമ്പന്നവുമായ വേഷങ്ങളും, അഭിനയങ്ങളും, സംഗീതവും, കഥാപരമായ പൈതൃകവും കൊണ്ട് ഒരോ പ്രേക്ഷകന്റെ മനസ്സിൽ ദൃശ്യവിസ്മയം നിറക്കുന്ന കഥകളി ഒക്ടോബർ അഞ്ചിന് ( ശനിയാഴ്ച ) വൈകുന്നേരം 7:30 ന് ആണ് അരങ്ങേറുന്നത് ബ്രിസ്റ്റളിലെ സൽഫോർഡ് ഹാളിൽ ആണ്..അതി മനോഹരവും സങ്കീർണ്ണവുമായ വേഷം ഭാരതത്തിലെ പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കും.

ആമ്പിൾമോർട്ഗേജസ് പ്ലാറ്റിനം സ്പോൺസർ ആയ “ശ്രീരാഗം -സീസൺ 2” വിൽ രുചികരമായ വിഭവങ്ങളുമായി പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ സൽക്കാര സ്ട്രീറ്റ്റിന്റെ ഫുഡ്‌കോർട്ടും ഉണ്ടായിരിക്കും.കഥകളി മേക്കപ്പ് നേരിട്ട് കാണുവാൻ ഉള്ള സൗകര്യവും പ്രേക്ഷകർക്കു ലഭിക്കും. അതിനായി ടിക്കറ്റ് ബുക്ക്‌ ചെയ്തതിനു ശേഷം 07754724879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഥകളിയുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉൽഘാടനം ബ്രിസ്റ്റൾ സിറ്റി കൗൺസിൽ ഇൻക്ലൂസീവ് കമ്മ്യൂണിറ്റി ഓഫീസർ ആയ ശ്രീമതി മരിലിൻ തോമസ് നിർവഹിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ്‌ ശ്രീ ജോസ് മാത്യു, ക്ലബ്ബ്‌ സെക്രട്ടറി ശ്രീ ബിജു മോൻ ജോസഫ്, ട്രെഷറർ ശ്രീ ടോം ജോർജ് എന്നിവർ പങ്കെടുത്തു.ഈ വൈവിധ്യമാർന്ന കലാസന്ധ്യയുടെ ടിക്കറ്റ് പ്രേക്ഷർക്ക് ടിക്കറ്റ്ടൈലർ വെബ്സൈറ്റിലൂടെയോ താഴെ കാണുന്ന ലിങ്കിലൂടെയോ, പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്താലോ ബുക്ക്‌ ചെയ്യാവുന്നതാണ്.

https://buytickets.at/cosmopolitianclub/1242189