ജി.രാജേഷ്
യൂറോപ്പിലെ പ്രമുഖ സംഘടനയായ ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവല്‍ ബ്രിസ്റ്റലിലെ വിറ്റ് ചര്‍ച്ച് ഗ്രീന്‍ഫീല്‍ഡ് പാര്‍ക്കില്‍ നടന്നു. ബാര്‍ബിക്യു, വടംവലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കായിക മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബറില്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്നു ക്ലബ്ബിന്റെ സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശ്രി ജോസ് മാത്യു പ്രസിഡന്റായുള്ള കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് രണ്ടായിരത്തി പതിനേഴ് ജനുവരി പതിനാലിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജനക്ഷേമ പരമായ നിരവധി പവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ക്ലബ്ബ് കലയ്ക്കും സ്‌പോര്‍ട്‌സിനും ഒരുപോലെ പ്രാധാന്യം നല്‍കി നിരവധി പരിപാടികള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്‌റോളില്‍ സംഘടിപ്പിച്ചിരുന്നു. കലാസാംസ്‌കാരിക രംഗത്തെ പ്രഗത്ഭമതികളെ ആദരിക്കുന്ന ചടങ്ങായ ഓര്‍മയില്‍ ഒരു സായാന്ഹത്തില്‍, രണ്ടായിരത്തി പതിനേഴു ജനുവരി പതിനജിഞ്ചിനു ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങായില്‍ മലയാള ചലച്ചിത്ര നടനായ ശ്രി എം ആര്‍ ഗോപകുമാറിനെ ക്ലബ്ബ് ആദരിച്ചിരുന്നു.
ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ ഇരുപത്തി രണ്ടിന് ക്ലബ്ബിന്റെ ആസ്ഥാനമായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ ക്ലബ്ബ് അങ്കണത്തില്‍ നടക്കും.
അംഗങ്ങള്‍ അഭിനയിക്കുന്ന മലയാള നാടകം ‘അറിയപ്പെടാത്തവര്‍’ ചടങ്ങില്‍ അവതരിപ്പിക്കും. നാടക രചനയും സംവിധാനവും ജി. രാജേഷ്, ഗാനരചന ഭരണിക്കാവ് പ്രേംകൃഷ്ണ സംഗീത സംവിധാനവും ഗാനാലാപനവും ഡോക്ടര്‍ ജയേഷ് കുമാര്‍, ശബ്ദലേഖനം മാത്യു ജോസ്. ഓണാഘോഷത്തോടനുബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ അറിയിക്കുമെന്നു സെക്രട്ടറി ഷാജി കൂരാപ്പിള്ളില്‍ അറിയിച്ചു.
Leave a Reply