കുട്ടികളെ നഴ്‌സറിയില്‍ അയച്ച് പഠിപ്പിക്കുന്നതിന് ആഴ്ച്ചയില്‍ വരുന്ന ചെലവ് 122 പൗണ്ട്. ചൈല്‍ഡ് കെയര്‍ സര്‍വീസുകള്‍ക്കായി സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുകയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തുടനീളം ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുക വ്യത്യാസപ്പെട്ടു കിടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ സമയ ജോലിക്കാരായ ആളുകളുടെ കുട്ടികള്‍ക്കായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പകുതിയോളം വരുന്ന പ്രദേശിക അതോറിറ്റികളില്‍ മാത്രമാണ് ചൈല്‍ഡ് കെയര്‍ ലഭ്യമായിട്ടുള്ളു. ആഴ്ച്ചയില്‍ വെറും 25 മണിക്കൂര്‍ കുട്ടികളെ നഴ്‌സറികളില്‍ അയക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ചെലവഴിക്കേണ്ടി വരുന്ന തുക ഏകദേശം 122 പൗണ്ടോളം വരും. ബ്രിട്ടനില്‍ രണ്ട് വയസ്സിനു താഴെ പ്രായം വരുന്ന കുട്ടികളാണ് നഴ്‌സറി സേവനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാളും ഏതാണ്ട് 7 ശതമാനത്തോളമാണ് ഈ രംഗത്തെ ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും ഫാമിലി ആന്റ് ചൈല്‍ഡ് കെയര്‍ ട്രസ്റ്റിന്റെ 18മത് ആന്യൂല്‍ ചൈല്‍ഡ് കെയര്‍ സര്‍വേ പറയുന്നു. രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറിയില്‍ പോകുന്നതിനായി ആഴ്ച്ചയില്‍ വരുന്ന ചെലവ് 119 പൗണ്ടാണ്. ആഴ്ച്ചയില്‍ ഏതാണ്ട് 25 മണിക്കൂറോളം മാത്രമാണ് ഇവര്‍ നഴ്‌സറിയില്‍ തുടരുന്നത്. ഇഗ്ലണ്ടിലെ ജോലിയെടുക്കുന്ന മാതാപിതാക്കളുടെ മൂന്ന് മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ച്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ സേവനം ലഭ്യമാണ്. എന്നാല്‍ അവര്‍ക്ക് ആഴ്ച്ചയില്‍ 20 അധിക മണിക്കൂറുകള്‍ ആവശ്യമായി വരുകയാണെങ്കില്‍ ശരാശരി 94 പൗണ്ടോളം ഇവര്‍ ചെലവഴിക്കേണ്ടി വരുന്നതായി പഠനം പറയുന്നു.
വര്‍ദ്ധിച്ചു വരുന്ന ഇത്തരം ചെലവുകളുടെ കാരണങ്ങള്‍ സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സറികളിലേയും ഫീസ് കണക്കുകള്‍ വ്യത്യാസമുള്ളതാണ്. നഴ്‌സറികള്‍ക്കും ചൈല്‍ഡ് മൈന്‍ഡേഴ്‌സിനും അനുസരിച്ച് ഫീസിനത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ കാരണം വ്യത്യാസപ്പെട്ടു കിടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് കെയര്‍ സേവനങ്ങളുടെ ഫീസിനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ടാക്‌സ് ഫ്രീ ചൈല്‍ഡ് സംവിധാനം ഉപയോഗിക്കുന്ന ചില മാതാപിതാക്കള്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി മുതല്‍ മുടക്കുന്ന തുക കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി ഇഗ്ലണ്ടില്‍ മുടക്കുന്ന തുക ശരാശരി ആഴ്ച്ചയില്‍ 124.73 പൗണ്ടും, വെയില്‍സില്‍ 116.18 പൗണ്ടും സ്‌കോട്‌ലന്റില്‍ 109.68 പൗണ്ടുമാണ്. ലണ്ടനാണ് ഇഗ്ലണ്ടിലെ ഏറ്റവും ചെലവേറിയ പ്രദേശം. ആഴ്ച്ചയില്‍ ലണ്ടനില്‍ ചൈല്‍ഡ് കെയറിനായി നല്‍കേണ്ടത് 183.56 പൗണ്ടാണ്. ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശ് നോര്‍ത്ത് വെസ്റ്റാണ്. ഇവിടെ ചെലവ് വെറും 101.83 പൗണ്ടാണ്.
Leave a Reply