ചിക്കന്‍ കബാബ്, ബീഫ് കബാബ് തുടങ്ങി കബാബ് ഇനങ്ങള്‍ നിരവധിയാണ് . എന്നാല്‍ ഐഫോണിനേക്കാള്‍ വിലയുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കബാബിനേ പറ്റി കേട്ടിട്ടുണ്ടോ .’റോയല്‍ വണ്‍’ എന്ന ഇരട്ടപ്പേരില്‍ അറിയപെടുന്ന കബാബ് ആണ് ലോകത്തിലെ ഏറ്റവും മുന്തിയ ഇനം കബാബ് . ഇതിലെ ചേരുവകളാണ് റോയല്‍ വണ്ണിനെ വിലപിടിച്ചതാക്കുന്നത്. ലണ്ടനിലെ കനാറി വാര്‍ഫിലെ ഹവസ് റസ്റ്റോറന്റിലെ ഹെഡ് ചെഫ് ഒണ്‍ഡര്‍ സഹാന്‍ ആണ് റോയല്‍ വണ്‍ കബാബിന് പിന്നില്‍. ഏറ്റവും വിലപിടിപ്പുള്ളത് മാത്രമല്ല കൃത്രിമമായ ഒന്നും ചേരാത്തത് കൂടിയാണ് ഈ കബാബ്. 925 പൗണ്ടാണ് ലണ്ടനില്‍ ഇതിന്റെ വില (87,119 രൂപ). ഐഫോണ്‍ സിക്‌സ് എപ്പോഴേ വാങ്ങാമല്ലേ ഇത്രയും രൂപയുണ്ടെങ്കില്‍!
ഗ്രേഡ് നൈന്‍ ജാപ്പനീസ് വാഗ്യു ബീഫാണ് കബാബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മോറല്‍ മഷ്‌റൂമിനൊപ്പം 25 വര്‍ഷം പഴക്കമുള്ള ഇറ്റാലിയന്‍ വിനാഗിരിയാണ് ഇതിന്റെ പ്രത്യേകത. ഒരു മില്ലി ലിറ്ററിന് 1.84 പൗണ്ടാണ് ഇതിന്റെ വില.
Leave a Reply