ഡബ്ലിൻ/അയർലൻഡ് : ഡബ്ലിനില്‍ താമസിക്കുന്ന മാംഗ്ലൂര്‍ സ്വദേശികളായിരുന്ന ദമ്പതികളാണ് ഒരു ദിവസത്തെ ഇടവേളയില്‍ മരിച്ചത് . ഈ കഴിഞ്ഞ ബുധനാഴ്ച ( 15 ഏപ്രില്‍ ) വെളുപ്പിനെ ( 12.15 am ) ആണ് 34 – കാരന്‍ ലോയല്‍ സെക്ക്വേറ ( Loyal Sequeira) ഡ്രോഹഡയില്‍ M1 ല്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചത്. ലോയല്‍ ആ സമയം നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗരുഡയെ (അയർലൻഡ്) അറിയിക്കണമെന്ന് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പൊതുജനത്തോടായി അഭ്യർത്ഥിച്ചിട്ടുണ്ട്.
തുടര്‍ന്ന് വ്യാഴാഴ്ചയാണ് ലോയലിന്റെ ഭാര്യ 36 – കാരിയായ ഷാരോണ്‍ സെക്ക്വേറ ഫെർണാഡെസ് ( Sharon Sequeira) മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക ആഘാതത്തെ തുടര്‍ന്നാണ് ഷാരോണ്‍ മരിക്കാൻ ഇടയായത് എന്നാണ് അറിയുന്നത്.
മരിച്ച ഷാരോൺ, ആലീസ് ഫെർണാഡെസ് & ഫ്രാങ്ക് ഫെർണാഡെസ് ദമ്പതികളുടെ മകളാണ്. ഫ്രാങ്ക് വളരെ പ്രസിദ്ധനായ നിനിമാ നിർമ്മാതാവും മൊസാക്കോ ഷിപ്പിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയാണ്. ഉഡുപ്പിയിലുള്ള തോട്ടം ആണ് സ്വദേശം.
2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2 കുട്ടികള്‍ ആണ് ഉള്ളത്. ലോയലിന്റെ മാതാപിതാക്കളും ഡബ്ലിനില്‍ ആണ് താമസം. ശവസംസ്ക്കാരം അടുത്ത ചൊവ്വാഴ്ച്ച ലിറ്റൽ ബ്രയിലുള്ള (Little Bray, dublin, Ireland) സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ചടങ്ങുകൾ 10.45 ന് തുടങ്ങുകയും സംസ്കാരം പന്ത്രണ്ട് മണിക്കുമാണ് നടക്കുക.
Leave a Reply