തെക്കൻ കേരളത്തിലുടനീളം വടിവാളാക്രമണവും, മോഷണവും പതിവാക്കിയ കുപ്രസിദ്ധമോഷ്ടാക്കളുടെ സംഘം കൊച്ചിയില്‍ പിടിയില്‍. ഒരു യുവതിയടക്കം നാലുപേരാണ് അറസ്റ്റിലായത്. സംഘത്തലവനായ എടത്വ സ്വദേശി വിനീത് ഒന്നിലേറെ തവണ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതാണ്.
“തിരുവല്ല നഗരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയവരെ ഒമ്നി വാനിലെത്തിയ അജ്ഞാത സംഘം വടിവാൾ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ഒരു യുവാവും യുവതിയുമായിരുന്നു വാനിലുണ്ടായിരുന്നുത്” ഭീതിപ്പെടുത്തുന്ന വാര്‍ത്ത രണ്ട് ദിവസം മുന്‍പാണ് പുറത്തുവന്നത്. ആരായിരുന്നു ആ യുവതിയും യുവാവും. കരുനാഗപ്പള്ളിയാണിടം. തിരുവല്ലയിലെത്തിയ അതേ ഒമ്നിവാന്‍. ബൈക്കിലെത്തിയ രണ്ടുപേര്‍ വാന്‍ ഓടിച്ച ഡ്രൈവറെ മര്‍ദ്ദിച്ചു. കത്തികാണിച്ച് ഭീണിപ്പെടുത്തി ഓടിച്ചു. വാന്‍ തട്ടിയെടുത്തു.
വിനീദ്, മിഷേല്‍, ഷിന്‍സി, ശ്യാം. സിനിമാക്കഥകളെപോലും വെല്ലുന്ന തരത്തില്‍ കൊള്ള നടത്തുന്ന നാല്‍വര്‍സംഘം. എറണാകുളം തൊട്ട് കന്യാകുമാരിവരെ മോഷണം വടിവാളാക്രമണം തുടങ്ങി കേസുകളുടെ പെരുമഴയാണ്. തിരവല്ലിയിലും വില്ലന്‍മാര്‍ ഇവരായിരുന്നു. വിനീത് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ മോഷണം തുടങ്ങിയതാണെന്ന് പൊലീസ്. ഷിന്‍സിയെ വിനീത് വിവാഹംകഴിച്ച ശേഷം ഇരുവരും ചേര്‍ന്നായിരുന്നു മോഷണം. പലസ്ഥലങ്ങളില്‍ നിന്നും ഇവര്‍ വാഹനങ്ങള്‍ മോഷ്ടിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
പണം, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്. തുടങ്ങി പ്രതികള്‍ മോഷ്ടിച്ച വസ്തുക്കളുടെ വലിയൊരു പട്ടികതന്നെയുണ്ട്. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്, പുന്നമടക്കാരിയാണ് ഷിന്‍സി. ജുവനൈല്‍ ഹോമില്‍ രണ്ടു വര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങിയിട്ടുണ്ട്. ഒമ്നി വാന്‍ മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനായി കൊല്ലം പാരിപ്പിള്ളി പൊലീസിന് കൈമാറി.
Leave a Reply