പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു സ്വദേശി ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. അതിവേഗ സ്പെഷൽ കോടതിയുടെതാണ് വിധി. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2021 ഓഗസ്റ്റ് മൂന്നിന് രാവിലെ പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. അതിന് മുൻപ് പല തവണ പ്രതി പെൺകുട്ടിയെ നേരിട്ടും ഫോണിലൂടെയും ശല്യം ചെയ്‌തിരുന്നു. സെപ്റ്റംബർ 24ന് വീടിന് പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു. വീട്ടുകാർ പുറത്ത് പോയ സമയം നോക്കിയാണ് പ്രതി പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്.

സംഭവം പുറത്ത് പറഞ്ഞാൻ കൊന്നു കളയുമെന്നും പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലം പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ